കൂടുതല്‍ സവിശേഷതകളുമായി ട്രൂകോളര്‍ ആപ്പിന്റെ പുതിയ പതിപ്പ്

Glint staff
Thu, 07-09-2017 03:48:06 PM ;

truecaller new

കൂടുതല്‍ സവിശേഷതകളുമായി ട്രൂകോളര്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. പുതിയ സവിശേഷതകളില്‍ എടുത്ത് പറയേണ്ടത് സ്‌കാനിംഗ് സംവിധാനമാണ്. ഇതുവഴി  പേപ്പറിലോ മറ്റോ എഴുതി വച്ചിരിക്കുന്നതോ അച്ചടിച്ചുവച്ചിരിക്കുന്നതോ ആയ നമ്പറകുള്‍ ഇനി ക്യാമറയിലൂടെ ഫോണിലേക്ക് പകര്‍ത്താന്‍ സാധിക്കും അതായത് ഇനിമുതല്‍ മറ്റെവിടെയെങ്കിലും നോക്കി നമ്പര്‍ ഡയല്‍ ചെയ്യേണ്ട എന്നുചുരുക്കം.യു.പി.ഐ(Unified Payment Interface) സംവിധാനം വഴി ഇടപാടുകള്‍ നടത്തുന്നവര്‍ക്കും ഈ സംവിധാനം ഉപകാരപ്പെടും.

 

ഇതിനൊടൊപ്പം അടിയന്തര ആവശ്യങ്ങള്‍ക്കുള്ള നമ്പറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫാസ്റ്റ് ട്രാക്ക് സംവിധാനവും ട്രൂകോളര്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പിലുണ്ട്.

 

 

Tags: