രാജ്യത്താദ്യമായി 5ജി അവതരിപ്പിക്കാന്‍ ബി.എസ്.എന്‍.എല്‍

Glint Staff
Tue, 17-07-2018 06:27:05 PM ;

5G

രാജ്യത്താദ്യമായി 5ജി അവതരിപ്പിക്കാന്‍ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഒരുങ്ങന്നു. തങ്ങള്‍ക്ക് മുമ്പ് ആരും ഇന്ത്യയില്‍  5ജി അവതരിപ്പിക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി. അതേസമയം, എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അറിയിച്ചിട്ടില്ല.

 

2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് കരുതുന്നത്. 3ജിയില്‍ നിന്ന് രാജ്യത്ത് 4ജി നെറ്റ് വര്‍ക്കിലേയ്ക്ക് മാറാന്‍ കഴിയാതിരുന്നത് വലിയ നഷ്ടമായിപ്പോയെന്ന വിലയിരുത്തലിലാണ് കമ്പനിയുടെ പുതിയ നീക്കം. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി നോക്കിയ, എന്‍.ടി.ടി അഡ്വാന്‍സ് ടെക്‌നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബി.എസ്.എന്‍.എല്‍ ഇതിനകം കരാറിലെത്തിയിട്ടുണ്ട്.   

 

Tags: