ജിയോക്ക് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നു

Glint Staff
Mon, 29-10-2018 07:10:42 PM ;

റിലയന്‍സ് ജിയോ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും ഇതേ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബി.എസ്.എന്‍.എല്‍ എന്നീ കമ്പനികളെല്ലാം നിരോധനം നടപ്പിലാക്കിവരികയാണ് എന്നാണ് റിപ്പോര്‍ട്ട്. 827 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയം സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

 

അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോണ്‍വെബ്സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.

 

Tags: