'ഫ്രീ വൈഫൈ' കണ്ട് ചാടി വീഴുന്നതിന് മുമ്പ് ശ്രദ്ധിക്കുക

Glint Staff
Mon, 21-01-2019 07:01:16 PM ;

 free-wifi

സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വൈഫൈ ദാതാക്കള്‍ക്ക് വൈഫൈ ഉപയോക്താവിന്റെ ഉപകരണങ്ങളിലേക്ക് അനുമതിയില്ലാതെ കടന്നു കയറാന്‍ കഴിയും. ഇത്തരത്തില്‍ ഫോണിലെയോ കംപ്യൂട്ടറിലേയോ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്.

 

ചിലപ്പോള്‍ ഹാക്കര്‍മാരുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാകും സൗജന്യ വൈഫെ നല്‍കുന്നത്. അതിനാല്‍ ഫ്രീ വൈഫൈ കാണുമ്പോള്‍ ചാടി വീഴരുതെന്നും പരമാവധി സൂക്ഷിക്കണമെന്നും പോലീസ് അറിയിച്ചു.

 

Tags: