ഗൂഗിള്‍ സേര്‍ച്ച്‌ വെളിപ്പെടുത്തുന്ന സ്ത്രീവിവേചനവുമായി യു.എന്‍

Thursday, October 24, 2013 - 12:29pm

ഒക്ടോബര്‍ 24 ഐക്യരാഷ്ട്രസഭാ ദിനം

 

സ്ത്രീകള്‍ക്ക് നേരെ സമൂഹം വെച്ചുപുലര്‍ത്തുന്ന വിവേചനത്തിനെതിരെ പുതുമയാര്‍ന്ന പ്രചാരണവുമായി ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യു.എന്‍ വിമിന്‍. ഗൂഗിള്‍ ഓട്ടോകംപ്ലീറ്റിലെ യഥാര്‍ത്ഥ ഫലങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരസ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഏജന്‍സി പുറത്തിറക്കിയിരിക്കുന്നത്.

 

ദുബായിലെ മെമാക് ഒഗില്‍വി ആന്‍ഡ്‌ മേത്തര്‍ എന്ന ഏജന്‍സി തയ്യാറാക്കിയ പരസ്യങ്ങളില്‍ 2013 മാര്‍ച്ച് ഒന്‍പതിലെ ഗൂഗിള്‍ സേര്‍ച്ച്‌ ഫലങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകളെ കുറിച്ചുള്ള വാര്‍പ്പ് മാതൃകകളുടെ ആവര്‍ത്തനങ്ങളും അവകാശങ്ങളുടെ തുറന്ന നിഷേധവുമാണ് ഈ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.

 

പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ഏറെക്കുറെ സമാനമായ ഫലങ്ങളാണ് ലൈഫ് ഗ്ലിന്റിനും നല്‍കിയത്. എന്നാല്‍, വിവേചനത്തിന്റെ രൂക്ഷത ലൈഫ് ഗ്ലിന്റിന് ലഭിച്ച ഫലങ്ങളില്‍ കുറവാണെന്ന് കാണാം. ഗൂഗിള്‍ ഇന്‍ഡെക്സ് ചെയ്തിരിക്കുന്ന വെബ്‌ പേജുകളിലെ ഉള്ളടക്കത്തിന്റെയും ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ സേര്‍ച്ച്‌ ഉപയോഗത്തിന്റെയും പ്രതിഫലനമാണ് ഓട്ടോകംപ്ലീറ്റില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഇന്ത്യയിലെ വെബ് ലോകം താരതമ്യേന സ്ത്രീസൌഹൃദമാണെന്നും ഈ സേര്‍ച്ച്‌ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

 

  

 

 

 

 

 

 

 

 

 

Tags: