പൂ(ഓ)രക്കാഴ്ചകള്‍

Monday, April 22, 2013 - 12:22pm

മേളങ്ങള്‍, കുടമാറ്റം, വെടിക്കെട്ട്‌... ഇവയില്‍ ഒതുങ്ങുന്നില്ല തൃശ്ശൂര്‍ പൂരം. ഒഴുകി വരുന്ന ജനം ആണ് പൂരത്തെ പൂരമാക്കുന്നത്. സ്വരാജ് റൗണ്ടില്‍ പൂരത്തിന്റെ ഓരം ചേര്‍ന്ന് നടന്ന് സുമേഷ് എം.എസ്സ്. പകര്‍ത്തിയ ചിത്രങ്ങള്‍. 

തിരുവമ്പാടിയും പാറമേക്കാവും പ്രമാണിമാരായിരിക്കും. എന്നാല്‍, ഒട്ടും ചെറുതല്ല, ചെറുപൂരങ്ങള്‍! ചൂരക്കാട്ടു ഭഗവതി വടക്കുംനാഥന്റെ പടിഞ്ഞാറേ നടയിലേക്ക്.

 

ഫോണ്‍ ചെറുതാ. പക്ഷെ, സംഗതികള്‍ നിസ്സാരല്ലാട്ടാ...

 

വെടിക്കെട്ട്‌ കൊമ്പന്‍ തന്നെ!

 

ഇലഞ്ഞിത്തറ മേളം.

 

എത്ര പൂരം വേണം, ചേട്ടന്?

 

വെയിലില്‍ വാടി...

 

വെയിലിലും വാടാതെ...

ആനക്ക് വഴിയൊരുക്കുന്നതിങ്ങനെ...

 

കിലോക്ക് പതിനഞ്ച് രൂപ, പെറുക്കുന്നത് മലയാളിയെങ്കില്‍. അന്യസംസ്ഥാന തൊഴിലാളിക്ക് ഒന്‍പതും.

 

കുട ഇങ്ങനെയും ചൂടാം!

 

ഏതു തിടമ്പും വളയും, വടക്കുന്നാഥന്റെ വാതിലില്‍ ...

 

പ്രദര്‍ശനമല്ല, മത്സരം തന്നെയാണ്!

 

തിരുവമ്പാടിയുടെ തെക്കോട്ടിറക്കമുണ്ട്, കുടമാറ്റം കഴിഞ്ഞാല്‍. ഈ നില്‍ക്കുന്നവരാണ് ത്രിശൂരെ ആനപ്രേമികള്‍ ... ആനകള്‍ പോയിട്ടേ ഇവര്‍ പോകൂ.

 

  ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ് സുമേഷ് എം. എസ്സ്.

Tags: