ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടർന്നേക്കും

Sun, 29-06-2014 12:38:00 PM ;

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റ് തുടർന്നേക്കും. എക്സിക്യൂട്ടീവ് യോഗത്തിൽ ഇന്നസെന്റ് രാജി സന്നദ്ധത അറിയിച്ചെങ്കിലും അത് വേണ്ടെന്നായിരുന്നു അംഗങ്ങളുടെ അഭിപ്രായം. എം.പിയായതിനാൽ തിരക്കുകൾ ഉണ്ടാവുമെന്നും അതിനാൽ പ്രസിഡന്റിന്റെ ചുമതല നിറവേറ്റാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നസെന്റ് രാജി വയ്ക്കാൻ തീരുമാനിച്ചത്.

 

അതേസമയം ഇന്നസെന്റിനെ പ്രസിഡന്റായി നിലനിറുത്തി വർക്കിംഗ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാമെന്ന ഒരു നിർദ്ദേശവും ഉയർന്നു വന്നിട്ടുണ്ട്. അടുത്ത വ‌‍ർഷം ജൂൺ വരെയാണ് ഇന്നസെന്റിന് പ്രസിഡന്റായി ഇരിക്കാനാവുക. അതിനുശേഷം മതി പുതിയ പ്രസിഡന്റെന്നാണ് പൊതുവികാരം. ഉച്ചയ്ക്ക് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ഇന്നസെന്റ് രാജിയെ കുറിച്ച് ചർച്ച ചെയ്യും.ഇതിനുശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

Tags: