'ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയില്‍ '

Glint Staff
Sat, 28-07-2018 04:56:59 PM ;

cricket, between life and pitch

മലയാളത്തിലെ സ്‌പോര്‍ട്‌സ് ഗ്രന്ഥശാലക്ക് ഒരൂ ഗ്രന്ഥം കുടി. അതാണ് പ്രൊഫസര്‍ എം.സി വസിഷ്ഠിന്റെ 'ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയില്‍ ' എന്ന ഗ്രന്ഥം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം മേധാവിയായ  പ്രൊഫസര്‍ എം. സി.വസിഷ്ഠ്  ക്രിക്കറ്റിനെ കുറിച്ച് പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച മുപ്പത് ലേഖനങ്ങളുടെ  സമാഹാരമാണ് ഈ ഗ്രന്ഥം. 

 

കൊളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ ക്രിക്കറ്റ് വഹിച്ച പങ്കിനെ കുറിച്ചും, വര്‍ത്തമാനകാല ഇന്ത്യയില്‍ മതേതര പാരമ്പര്യത്തെ ക്രിക്കറ്റ് എങ്ങിനെ ഊട്ടി ഉറപ്പിച്ചെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു. വര്‍ത്തമാനകാല ഇന്ത്യയിലെ രാഷ്ട്രീയ സംഭവങ്ങളും ക്രിക്കറ്റുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. പുരുഷ ക്രിക്കറ്റിനോടൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രപാരമ്പര്യവും, ക്രിക്കറ്റിലെ വര്‍ഗ്ഗസമരത്തെ കുറിച്ചും വിശദമാക്കുന്ന ലേഖനങ്ങള്‍ ഈ ഗ്രന്ഥത്തെ അലങ്കരിക്കുന്നു.കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

Tags: