നായക വേഷത്തില്‍ പോത്തേട്ടന്റെ കഥ

കൃഷ്ണന്‍ ഘോഷ്.കെ
Sat, 01-07-2017 06:12:44 PM ;

thodimuthalum dhrikshashityum

ഇത്രയും കാലം നമ്മില്‍ നിലകൊണ്ടിരുന്ന ഒരു ചിന്താഗതിയുണ്ട്, അതായത് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ നടന്മാരാണ്  വരുന്നതെന്ന്!. എന്നാല്‍ അതിനെ താന്‍ ചെയ്ത രണ്ടു സിനെമാകളിലൂടെ തിരുത്തുകയാണ് ദിലീഷ് പോത്തന്‍, അഥവാ നമ്മുടെ പ്രിയപ്പെട്ട പോത്തേട്ടന്‍. ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് ഇതിന്റെ കഥ മാത്രം, ബാക്കി എല്ലാവരും ഈ കഥയുടെ ഒരു ആവിഷ്‌കാരം മാത്രമാകുന്നു. ഒരു സംഭവത്തെ എടുത്ത് അതിനെ ഏറ്റവും വിശ്വസിനീയമായ രീതിയില്‍ അദ്ദേഹം ചിത്രീകരിച്ചു അതാണൊരുപക്ഷേ 'തോണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയുടെ വിജയം.

 

ഫഹദ് ഫാസില്‍(കള്ളന്‍), സുരാജ് വെഞ്ഞറമ്മൂട്(പ്രസാദ്), നിമിഷ സജയന്‍(ശ്രീജ), അലെന്‌സ്യര്‍ ലോപെസ്(A.S.I ചന്ദ്രന്‍) എന്നിവരാണ് ഈ സിനെമയെ മുന്നോട്ടു നയിക്കുന്നവര്‍. ഇതില്‍ നായക കഥാപാത്രമോ, ഒരു വില്ലന്‍ കഥാപാത്രമോ ഒന്നും തന്നെ നമുക്ക് വേര്‍തി്‌രിച്ചു കാണാന്‍ പറ്റുകയില്ല. കഥ തുടങ്ങുന്നത് പ്രസാദ് എന്ന ഒരു ചെറുപ്പക്കാരനില്‍ നിന്നാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തിന് ശ്രീജ  എന്ന യുവതിയുടെ ജിവിതത്തില്‍ ഒരു തെറ്റിധാരണ മൂലം കടന്നുകൂടുന്നു . ആദ്യം ശ്രീജയിലുണ്ടായിരുന്ന രോഷം പിന്നീടു ഒരു തണുത്ത നാരങ്ങവേള്ളത്തിലൂടെ പ്രണയമായി മാറുകയാണ്. ഒരു പാട്ടിലൂടെ ഇവരുടെ ഒന്നിക്കലാണ് നമ്മള്‍ കാണുന്നത്. പാട്ടവസാനിക്കുമ്പോള്‍ ഇവര്‍ ഒരു ബസ് യാത്രയിലാണ്. കാസര്‍ഗോഡ് ആണ് സ്ഥലം, അപ്പോള്‍ തന്നെ കാണികളുടെ മനസ്സില്‍ ഒരു ചോദ്യം വരും  'അല്ല, ആലപ്പുഴയില്‍ കിടന്ന ഇവരെങ്ങനെ  കാസര്‍ഗോഡ് എത്തി ?. കാണികളുടെ ഈ ചിന്തയെ മുറിച്ചു കീറിക്കൊണ്ടാണ് ഒരു കള്ളന്റെ അതിശക്താമായ രംഗ പ്രവേശനം. ഉറങ്ങിക്കിടക്കുന്ന ശ്രീജയുടെ മാല മോഷ്ടിച്ചതും, ശ്രീജ എണീക്കുന്ന കണ്ടയുടന്‍ കള്ളന്‍ മാല വിഴുങ്ങി. ഇത് ശ്രീജ കണ്ടു, തുടര്‍ന്ന്  ബസ് യാത്രക്കാര്‍ കള്ളനെ വളഞ്ഞു. പിന്നീടു പോലീസെ സ്റ്റേഷനില്‍ കൊണ്ടുപോയി. ശേഷം ബാക്കി പോത്തെട്ടന്‍ ബ്രില്യന്‍സ്

 

ഫഹദിന്റെ തികച്ചും ഒരു വിശ്വസിനീയമായ പ്രകടനമാണ് നമ്മള്‍ സിനിമയിലുടനീളം കാണുന്നത്.  സുരാജിന്റെ പ്രണയ രംഗങ്ങളും, തീവ്രമായ രംഗങ്ങളും അത്യുഗ്രമായിരുന്നു. നിമിഷ എന്ന പുതുമുഖ നടി പത്യേക അഭിനന്ദനമര്‍ഹി്ക്കുന്നു . ഒരു വിധത്തിലുള്ള കേടുപാടുകളും പറയാന്‍ പറ്റാത്തതായിരുന്നു നിമിഷയുടെ അഭിനയം. പിന്നെ ലോപ്‌സിന്റെയും, അഭിനയവും എടുത്തു പറയേണ്ടതാണ്.

 

ലഘുവായ  എന്നാല്‍ വളരെ ഭദ്രമായ  സ്‌ക്രിപ്റ്റ് ആണ് സിനെമയുടെത്. സജീവ് പാഴൂരിന്റെ കഥയ്‌ക്കൊത്ത വരികള്‍ക്ക് ഈണം നല്കിയയ  ബിജിപാലിന് പ്രത്യേക അഭിനന്ദനങ്ങള്‍. എന്റെ സ്വന്തം അഭിപ്രായത്തില്‍  മാല പൊട്ടിക്കുന്ന രംഗം  ഏറ്റവും മികച്ച രംഗളിലോന്നാണ് കാരണം അവിടെ കൊടുത്തിട്ടുള്ള ബി ജി എം(BGM), ഫഹദിന്റെ പ്രകടനം, ചായാഗ്രഹണം, എല്ലാംകൊണ്ടും. രാജീവ് രവിയുടെ ചായഗ്രഹണം എടുത്തു നോക്കിയാല്‍ അത്ര വിശേഷമുള്ള എന്ന് തോന്നും, അതൊരു തോന്നല്‍ മാത്രമാണ്. ഈ സിനിമയില്‍ ക്യാമറ കണ്ണുകള്‍ ശരിക്കും നമ്മളെ അവിടെ നിന്ന് ഇതെല്ലം ഒരു കാഴ്ചക്കാരനായി കാണുന്നത്തിന്റെ  അനുഭൂതി ലഭ്യമാക്കും.

 

മൊത്തത്തില്‍ ഇതൊരു ശക്തമായ സിനിമയാണ്, ഒരുപക്ഷെ ഞാന്‍ ഈ അടുത്ത കാലത്ത് കണ്ടത്തില്‍ വച്ച് ഏറ്റവും ശക്തമായ സിനിമ. സംവിധായകന്‍ ദിലീഷ് പോത്തന്‍ ഇനിയും  എത്രയോ കാതം  മുന്നോട്ടു പോകാം എന്നതിന്റെ തെളിവുകൂടിയാണ് ഈ സിനിമ.

 

Tags: