നിവിന്‍ പോളിയോട് ദേഷ്യമില്ല; ഡേറ്റ് ലഭിക്കാത്തത് കൊണ്ടല്ല റിച്ചിയെ വിമര്‍ശിച്ചത്: രൂപേഷ്

Glint staff
Thu, 08-02-2018 06:42:20 PM ;

 nivin_roopesh

നിവിന്‍ പോളി നായകനായ ഗൗതം രാമചന്ദ്രന്‍ ചിത്രം റിച്ചിയെ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അതിന്റെ പേരില്‍ നിവിന്‍ പോളി ആരാധകരില്‍ നിന്ന് കടുത്ത ആക്ഷേപമാണ് രൂപേഷിന് ഏല്‍ക്കേണ്ടി വന്നത്. നിവിന്‍ ഡേറ്റ് കൊടുക്കാത്തത് കൊണ്ടാണ് രൂപേഷ് റിച്ചിയെ വിമര്‍ശച്ചത് എന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നാണ് രൂപേഷ് വ്യക്തമാക്കുന്നത്.

 

ഡേറ്റ് തരാത്തതിന്റെ പേരില്‍ തനിക്ക് ആരോടെങ്കിലും ദേഷ്യം തോന്നണം എങ്കില്‍ അത് വിനീത് ശ്രീനിവാസനോടും ദുല്‍ഖര്‍ സല്‍മാനോടും ടൊവിനോ തോമസിനോടും ആയിരിക്കണമെന്ന് രൂപേഷ് തുറന്ന് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

 

അഭിമുഖത്തില്‍ നിന്ന്

 

വിനീതിനോട് താനൊരു കഥ പറഞ്ഞത് പുള്ളിക്ക് ഇഷ്ടമായി, തിരക്കഥയാക്കി കൊണ്ടു വരാന്‍ വിനീത് പറഞ്ഞതനുസരിച്ച് തിരക്കഥയുമായി ചെന്നു. എന്നാല്‍, തിരക്കഥ വായിച്ചശേഷം വിനീത് പറഞ്ഞത്, കേട്ട കഥ പോലെയല്ല സ്‌ക്രിപ്റ്റ് എന്നും അതുകൊണ്ട് തനിക്കിതിനോട് താല്‍പ്പര്യമില്ലെന്നുമായിരുന്നു. ഞാനത് ബഹുമാനിക്കുന്നു, രൂപേഷ് പറയുന്നു.
 

തന്റെ അസോഷ്യേറ്റായിരുന്ന ടൊവീനോയെ സിനിമയിലേക്ക് കൊണ്ടു വന്നത് താനിയിരുന്നിട്ടുപോലും അദ്ദേഹത്തോട് ഒരു കഥ പറഞ്ഞപ്പോള്‍ അതില്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന ഒന്നുമില്ലെന്നാണ് ടൊവിനോ പറഞ്ഞത്, അതിനെയും താന്‍ ബഹുമാനിക്കുകയാണ് ചെയ്തതെന്നും രൂപേഷ് വ്യക്തമാക്കി.
 

 

പിന്നീട് ദുല്‍ഖറിനോട് ഒരു തിരക്കഥ പറയുകയുണ്ടായി, എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരുപാടെണ്ണം ചെയ്തതുകൊണ്ട് പുതിയെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരാനാണ് ദുല്‍ഖന്‍ മറുപടി നല്‍കിയെന്നും രൂപേഷ് വെളിപ്പെടുത്തുന്നു.
 

 

എന്നാല്‍ താന്‍ നിവിന്‍ പോളിയോട് ഒരു കഥപറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും തിരക്കഥയെഴുതി കൊണ്ടു വരാന്‍ പറയുകയാണുണ്ടായതെന്നും രൂപേഷ്. എന്നാല്‍ എഴുതിയ തിരക്കഥ തനിക്ക് തന്നെ ഇഷ്ടമാകാതെ വന്നതോടെ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും, നിവിന്‍ തന്നോട് ഒന്നും ചെയ്തിട്ടില്ലെന്നും രൂപേഷ് പറയുഞ്ഞു.

 

Tags: