'സ്ത്രീ' പുരോഗമിക്കുന്നു

അജയ് തുണ്ടത്തില്‍
Sat, 10-02-2018 10:29:44 AM ;

sthree-poster\

സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയുള്ള ചര്‍ച്ചകളും വാദങ്ങളും ദിനംപ്രതി അരങ്ങേറുന്നുണ്ടെങ്കിലും പുരുഷമേധാവിത്ത്വ സമൂഹത്തില്‍ സ്ത്രീകളുടെ സകലസ്വാതന്ത്ര്യവും തടയപ്പെടുന്നു. ഓരോ ദിവസവും നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ ബലാല്‍സംഗത്തിനിരയാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടേതാണ്. കൂടാതെ ഓരോ രണ്ടു മിനിറ്റ് കൂടുമ്പോഴും ഏതെങ്കിലും വിധത്തിലുള്ള സ്ത്രീപീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.

 

ഭരണകൂടം, നിയമപാലനം, നീതിന്യായം, മീഡിയ എന്നിവയെല്ലാം സ്ത്രീസുരക്ഷയ്ക്ക് നിലകൊള്ളുന്നുവെന്നാണ് പരക്കെ വിശ്വാസമെങ്കിലും സ്വയം പ്രതിരോധം സൃഷ്ടിക്കുക മാത്രമാണ് പരിഹാരം. സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങള്‍ ആദ്യം പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തയാക്കുകയും പിന്നീടത് ആഘോഷമായി മാറുകയും അവസാനം വിചാരണയിലെത്തി, പീഡിക്കപ്പെട്ടവളെ പ്രതികൂട്ടില്‍ കയറ്റി നിറുത്തിയശേഷം സമൂഹം സുഖമായി ഉറങ്ങുന്ന അവസ്ഥയാണുള്ളത്.

 

പോരാട്ടത്തിന്റെ ഉഴവുചാലില്‍ നിന്നും തീജ്വാലയായി ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍, ഏതു സമയത്തും എവിടെയും സഞ്ചരിക്കാനുള്ള കരുത്ത് അവള്‍ക്കുണ്ടാകുന്നു. 'സ്ത്രീ' എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം അതിനുവേണ്ടിയുള്ള ആഹ്വാനമാണ്.മോനി ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകന്‍.

 

sthree-location

സനീഷ്, സോണിയ മല്‍ഹാര്‍, സുധാകരന്‍ ശിവാര്‍ത്ഥി, അശോകന്‍, പ്രിയാകൃഷ്ണ, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ബീയാട്രീസ് ഗോംസ്, അനില്‍, ആര്‍.എസ്.പ്രദീപ്, സുഷമ, അഭിരാമി, ശ്രീകുമാര്‍, ആനി, കലാധരന്‍ എന്നിവരാണ് ചത്രത്തില്‍ അഭിനയിക്കുന്നത്. തിരുവന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിച്ചു വരികയാണ്.

 

 

സംവിധാനം-മോനി ശ്രീനിവാസന്‍, ബാനര്‍-ശ്രീജിത്ത് സിനിമാസ് & എച്ച്.ഡി.സിനിമാക്കമ്പനി, രചന, സംഗീതം-പായിപ്പാട് രാജു, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍-സതീഷ് മരുതിങ്കല്‍, പ്രോജക്ട് ഡിസൈനര്‍-ബാബു ഫുട്ട്‌ലൂസേഴ്‌സ്, എഡിറ്റിംഗ്-വിഷ്ണു കല്യാണി, ഛായാഗ്രഹണം-വിശ്വനാഥന്‍, കിഷോര്‍ലാല്‍, സഹസംവിധാനം-അഖിലന്‍ വേലപ്പന്‍, ശ്രീജിത്ത് ശ്രീകുമാര്‍, ഗാനരചന-രാജ്‌മോഹന്‍ കൂവളശ്ശേരി, കൃഷ്ണമൂര്‍ത്തി, ആലാപനം-രഞ്ജിനി സുധീരന്‍, മിഥുന്‍ മുരളി, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, കല-പ്രിന്‍സ് തിരുവാര്‍പ്പ്, വസ്ത്രാലങ്കാരം-ചാന്ദ്‌നി ചേന്നാട്, ചമയം-അനില്‍ നേമം, സ്റ്റില്‍സ്-മുരുകേഷ് അയ്യര്‍.

 

 

 

Tags: