നടന്‍ നീരജ് മാധവ് വിവാഹിതനായി

Glint staff
Mon, 02-04-2018 01:01:38 PM ;

niraj-wedding

യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

 

2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് അഭിനയരംഗത്തേക്ക് എത്തുന്നത്.  ദൃശ്യം, സപ്തമശ്രീ തസ്‌കര, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം  എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഡാന്‍സര്‍കൂടിയായ നീരജ് വടക്കന്‍ സെല്‍ഫിയിലൂടെ നൃത്ത സംവിധാന രംഗത്തേക്കും ചുവടുവച്ചിരുന്നു.

 

വിവാഹത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ  നീരവ് പങ്കുവച്ചിട്ടുണ്ട്.

 

 

Tags: