കര്‍ണന്റെ തിരക്കഥയുമായി ആര്‍.എസ് വിമല്‍ ശബരിമലയില്‍

Glint staff
Wed, 04-04-2018 04:24:06 PM ;

rs-vimal-karnan

കര്‍ണന്റെ തിരക്കഥയുമായി സംവിധായകന്‍ ആര്‍.എസ് വിമല്‍ ശബരിമലെത്തി പ്രത്യേക പൂജ നടത്തി. ബിഗ് ബജറ്റ് ച്ത്രമായ കര്‍ണന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് പദ്ധതി. റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളില്‍ വച്ചാണ് ഷൂട്ടിംഗ് നടക്കുക.

 

rs-vimal-karnan

പൃഥ്വിരാജിനെ നായകനാക്കി മൂന്നുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കര്‍ണന്‍. പിന്നീട് നിര്‍മാതാവും പൃഥ്വിരാജും പിന്മാറിയതോടെ സിനിമ മുടങ്ങയെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, വിക്രത്തെ നായകനാക്കി സിനിമയുമായി മുമ്പോട്ട് പോവുകയാണെന്ന് വിമല്‍ പ്രഖ്യാപിച്ചു.

 

 vikram-rs-vimal

തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്. 300 കോടിയാണ് ബജറ്റ്. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.

 

 rs-vimal-karnan

"കര്‍ണന്‍ രാജ്യാന്തര സിനിമയാണ്. മഹാഭാരതമാണ് പ്രമേയം. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നു. കേരളവുമായി ഈ സിനിമയ്ക്ക് നിലവില്‍ ഒരു ബന്ധവുമില്ല. ഹിന്ദിയിലും തമിഴിലുമായാകും സിനിമ പുറത്തിറങ്ങുക. 'മഹാവീര്‍ കര്‍ണ' എന്നാണ് പേര്. മലയാളത്തില്‍ ചെറിയ രീതിയില്‍ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു കര്‍ണന്‍. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ ചിത്രം. നിര്‍മാതാവിന്റേയും കൂടി താല്‍പര്യത്തിനനുസരിച്ചാണ് ഒരു രാജ്യാന്തര നിലവാരത്തില്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്",ആര്‍.എസ് വിമല്‍ പറഞ്ഞു

 

വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പിന്നീട് അറിയിക്കുന്നതായിരിക്കും. മലയാളത്തില്‍ നേരത്തെ പ്ലാന്‍ ചെയ്ത കര്‍ണന്‍ എന്ന പ്രൊജക്ട് അല്ല ഈ സിനിമ. ഇത് വേറെ പ്രൊജക്ട് ആണെന്നും വിമല്‍ വ്യക്തമാക്കി.

 

Tags: