സമൂഹമാധ്യമങ്ങളില്‍ തരംഗമായി 'കാമുകി' ട്രെയിലര്‍

Glint staff
Mon, 16-04-2018 04:58:27 PM ;

kamuki

ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു.എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകിയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രെയിലര്‍ ഇതിനോടകം യുടൂബില്‍ നാല് ലക്ഷത്തിനടുത്താളുകള്‍ കണ്ടുകഴിഞ്ഞു.

 

ഫസ്റ്റ് ക്ലാപ്പ് മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് നായകന്‍.

 

ഗോപി സുന്ദറാണ് സംഗീതം. ഡൈന്‍ ഡേവിസ്, കാവ്യ സുരേഷ്, ബൈജു, ഡോക്ടര്‍ റോണിഡേവിഡ്, പ്രദീപ്‌കോട്ടയം, സിബി തോമസ്(തൊണ്ടിമുതല്‍ ഫെയിം), അക്ഷര കിഷോര്‍, റോസിലിന്‍, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം മെയ് ആദ്യം തിയേറ്ററുകളിലെത്തും.

 

Tags: