ലേലം 2: സുരേഷ്‌ഗോപിയും രണ്‍ജി പണിക്കരും വീണ്ടും ഒന്നിക്കുന്നു

Glint Staff
Fri, 27-04-2018 04:52:35 PM ;

 lelam

വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്‌ ഗോപി ലേലം 2ലൂടെ സിനിമയിലേക്ക് തിരിച്ചു വരുന്നു.  രണ്‍ജി പണിക്കര്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കറാണ്.

 

ലേലത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. അതിലെ പല സംഭാഷണങ്ങളും പ്രക്ഷകര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായിരുന്നു. നന്ദിനി തന്നെയാണ് രണ്ടാം ഭാഗത്തില്‍ നായികയായി എത്തുന്നത്.

 

'കസബ'യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. ആദ്യ ഭാഗത്തിലേതിന് സമാനമായി തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ രംഗങ്ങളും ലേലം 2 ലും പ്രതീക്ഷിക്കാം. രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് സിനിമയുടെ നിര്‍മാണം.

 

 

Tags: