യുടൂബില്‍ തരംഗമായി 'കാല' ട്രെയിലര്‍

Glint Staff
Tue, 29-05-2018 07:06:22 PM ;

 kaala

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനീകാന്ത് ചിത്രം കാലായുടെ ട്രെയിലറെത്തി. പുറത്തിറങ്ങി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് 40 ലക്ഷത്തോളം പേരാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യുടൂബില്‍ കണ്ടിരിക്കുന്നത്.

 

മുംബൈയിലെ ചേരിയുടെ പശ്ചാത്തലത്തിലാണ് കാല ഒരുക്കിയിരിക്കുന്നത്. ചേരി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിനായകനായ നാന പടേക്കറിന്റെ കഥാപാത്രം സംസാരിക്കുന്നതിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അത് പ്രതിരോധിക്കുന്ന നേതാവായി രജനീകാന്തും.

 

ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Tags: