കാലയുടെ റിലീസിംഗ് തടയാനാവില്ലെന്ന് സുപ്രീം കോടതി

Glint Staff
Thu, 07-06-2018 01:20:46 PM ;

rajinikanth-kaala

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കാലയുടെ റിലീസ് തടയണമെന്നാവ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പകര്‍പ്പാവകാശം ലംഘിച്ചുവെന്നാരോപിച്ച് കെ.എസ്. രാജശേഖരന്‍ എന്നയാളാണ് കാലയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.

 

എല്ലാവരും ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ റിലീസിംഗ് തടയാനാവില്ലെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, അശോക് ഭൂഷന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു.

 

കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കാല കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നത് ഫിലിം ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് വിലക്കിയിട്ടുണ്ട്.

Tags: