'ചിലപ്പോള്‍ പെണ്‍കുട്ടി'യുടെ ഗാനങ്ങള്‍ പുറത്തിറങ്ങി

Glint Staff
Wed, 08-08-2018 03:45:01 PM ;

 chilappol penkutty audio launch

ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കര നിര്‍മ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന 'ചിലപ്പോള്‍ പെണ്‍കുട്ടി' യുടെ ഗാനങ്ങള്‍ പുറത്തിറക്കി. തിരുവനന്തപുരം കലാഭവന്‍ തയേറ്ററില്‍ നടന്ന ചടങ്ങില്‍ ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സി.ഡി.റെപ്പ്‌ളിക്ക ഈസ്റ്റ് കോസ്റ്റ് വിജയനു നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് പാട്ടുകള്‍ റിലീസ് ചെയ്യുന്നത്.

 

ചിത്രത്തില്‍ ആകെ അഞ്ച് ഗാനങ്ങളാണുള്ളത്. അജയ് സരിഗമ ഈണമിട്ടിരിക്കുന്ന ഗാനങ്ങളില്‍, ഡോ.വൈക്കം വിജയലക്ഷ്മിയുടെ ആദ്യ ഹിന്ദി ഗാനവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായ രാകേഷ് ഉണ്ണി ആദ്യമായി പിന്നണി പാടുന്ന ഗാനവും ഉണ്ട്. മുരുകന്‍ കാട്ടാക്കട, രാജീവ് ആലുങ്കല്‍, എം.കമറുദ്ദീന്‍, എസ്.എസ്.ബിജു, ഡോ.ശര്‍മ്മ, അനില്‍ മുഖത്തല എന്നിവരുടേതാണ് വരികള്‍.

 

ഡോ.വൈക്കം വിജയലക്ഷ്മി, രാകേഷ് ഉണ്ണി എന്നിവര്‍ക്കു പുറമേ അഭിജിത് കൊല്ലം, അര്‍ച്ചന വി.പ്രകാശ്, ജിന്‍ഷ ഹരിദാസ്, അജയ് തിലക്, തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

 

Tags: