മാസ്സ് സീനുകളുമായി 'രണ'ത്തിന്റെ ട്രെയിലര്‍

Glint Staff
Thu, 30-08-2018 03:16:08 PM ;

 RanamBanner

നവാഗതനായ നിര്‍മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറിലുടനീളമുണ്ട്‌. ട്രെയിലര്‍ വച്ച് നോക്കിയാല്‍ മികച്ച ക്രൈം ആക്ഷന്‍ ഡ്രാമയാണ് ചിത്രമെന്ന് വിലയിരുത്താം. അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

ഇഷ തല്‍വാറാണ് രണത്തിലെ നായിക. റഹ്മാനും ശ്യാമപ്രസാദും അശ്വിന്‍ കുമാറും ഒപ്പം വിദേശ നടീനടന്‍മാരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

 

Tags: