വിശ്വരൂപം-2 തിയേറ്ററുകളില്‍

Glint Staff
Fri, 10-08-2018 04:08:39 PM ;

 vishwaroopam2

കമല്‍ഹാസന്റെ വിശ്വരൂപം-2 തിയേറ്ററുകളിലെത്തി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയാണിത്. ഏകദേശം 55 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധാനവും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്‌. 2013 അവസാനം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തുടങ്ങിയത് നവംബര്‍ 27നാണ്.

 

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവര്‍ പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗിബ്രാന്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളികളായ സനു വര്‍ഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്നാണ്.

 

Tags: