നിപ്പാ വൈറസിനെ പശ്ചാത്തലമാക്കി ആഷിഖ് അബു ചിത്രം വരുന്നു

Glint Staff
Tue, 04-09-2018 04:00:40 PM ;

Nipah-Virus, Aashiq Abu

കേരളം അതിജീവിച്ച നിപ്പാ വൈറസ് ബാധയെ പശ്ചാത്തലമാക്കി ആഷിഖ് അബു സിനിമയൊരുക്കുന്നു. 'വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

 

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

 

നിപ്പാ വൈറസ് ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ കഥാപാത്രം ചെയ്യുന്നത് റിമ ആയിരിക്കും. ആരോഗ്യമന്ത്രിയുടെ റോളിലെത്തുക രേവതിയാണ്.

 

മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ഒപിഎം ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്.

 

Tags: