കാഴ്ചയുടെ വിസ്മയവുമായി 2.0 യുടെ ടീസര്‍

Glint Staff
Thu, 13-09-2018 05:22:06 PM ;

2.0 teaser

യന്തിരന്റെ രണ്ടാം ഭാഗമായ 2.0യുടെ ടീസറെത്തി. ഒന്നര മിനറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ത്രസിപ്പിക്കുന്ന വിഷ്വല്‍ എഫക്ട്‌സും ആക്ഷന്‍ രംഗങ്ങളുണുമാണുള്ളത്. മൊബൈല്‍ ഫോണ്‍റേഡിയേഷനും ചിട്ടി റോബോയുടെ തിരിച്ചു വരവുമാണ് ചിത്രത്തിന് പ്രമേയമെന്ന് ടീസര്‍ വ്യക്തമാക്കുന്നുണ്ട്.

നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. വിഫ്എക്‌സ് വര്‍ക്കുകള്‍ നീണ്ടു പോയത് കൊണ്ടാണ് ചിത്രത്തിന് ഇത്രയും കാലതാമസമുണ്ടായത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ. ആര്‍ റഹ്മാനാണ് സംഗീതം. ചിത്രത്തില്‍ രജനീകാന്തിനെ വില്ലനായെത്തുന്നത് അക്ഷയ് കുമാറാണ്.

 

 

Tags: