ജാക്ക് സ്പാരോയായി ഇനി ജോണി ഡെപ്പ് വേഷമിടില്ല

Glint Staff
Fri, 26-10-2018 01:49:48 PM ;

jack-sparrow

പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ പ്രേക്ഷകരെ ആവോളം രസിപ്പിച്ച കഥാപാത്രം ജാക്ക് സ്പാരോയായി ഇനി നടന്‍ ജോണി ഡെപ്പ് വേഷമിടില്ല. പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമയുടെ നിര്‍മ്മാതാക്കളായ ഡിസ്നി സ്റ്റുഡിയോസ് ജാക്ക് സ്പാരോയായി ഇനി നടന്‍ ജോണി ഡെപ്പ് വേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജോണിയുടെ കുടുംബ-സാമ്പത്തിക പ്രശ്നങ്ങളാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

 

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ അഞ്ച് പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലും ജോണി ഡെപ്പായിരുന്നു നായകനന്‍.
ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്മെന്‍ ടെല്‍ നോ ടേല്‍സ് എന്ന ചിത്രം ഈ പരമ്പരയില്‍ ഏറ്റവും കുറഞ്ഞ തുകയാണ് തിയേറ്ററില്‍ നിന്നും കളക്ട് ചെയ്തത്.

 

2006 ലെ ദ് ഡെഡ് മാന്‍സ് ചെസ്റ്റ് എന്ന സിനിമയാണ് ഈ പരമ്പരയില്‍ ആദ്യം ഇറങ്ങിയത്. തുടര്‍ന്ന് അറ്റ് വേള്‍ഡ്സ് എന്‍ഡ് എന്ന ചിത്രം 2007ല്‍ ഇറങ്ങി. പിന്നീടാണ് ഓണ്‍ സ്ട്രെയ്ഞ്ചര്‍ ടൈഡ്സ് 2011 ല്‍ ഇറങ്ങി. പിന്നീട് 2013 ല്‍ ദ് കേര്‍സ് ഓഫ് ദ് ബ്ലാക്ക് പേള്‍ എന്ന ചിത്രം ഇറങ്ങി.

 

 

Tags: