ആമിര്‍ഖാനെ നായകനാക്കി മഹാഭാരതം വരുന്നു; നിര്‍മ്മാണം മുകേഷ് അംബാനി

Glint Staff
Mon, 12-11-2018 05:51:45 PM ;

രണ്ടാമൂഴം സിനിമ ആകുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കെ ബോളിവുഡില്‍ നിന്ന് മറ്റൊരു മഹാഭാരത വാര്‍ത്ത വരുന്നു. ആമിര്‍ ഖാനെ നായകനാക്കി 1000 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം മുകേഷ് അംബാനിയാകും നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

 

 

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ പൂര്‍ത്തീകരിച്ച ആമിര്‍, മഹാഭാരതം ചെയ്യാനുളള തയ്യാറെടുപ്പിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കൃഷ്ണനായി ആമിര്‍ തന്നെ എത്തുമ്പോള്‍ ദ്രൗപതിയുടെ വേഷത്തില്‍ ദീപിക പദുക്കോണെ പരിഗണിക്കുന്നു. സിനിമയില്‍ അര്‍ജുനന്റെ വേഷത്തില്‍ പ്രഭാസ് എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

 

Tags: