' 2.0': അക്ഷയ് കുമാറിന്റെ മേക്കോവര്‍ വീഡിയോ കാണാം

Glint Staff
Sat, 17-11-2018 01:29:39 PM ;

തീയേറ്ററിലേക്കെത്താന്‍ ഒരുങ്ങിയിരിക്കുന്ന ശങ്കര്‍-രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ ഒരു മേക്കിംഗ് വീഡിയോ കൂടി പുറത്തെത്തി. ഇതിന് മുമ്പ് ഇറങ്ങിയ വീഡിയോകളില്‍ നായക വേഷത്തിലെത്തുന്ന രജനിയുടെ ദൃശ്യങ്ങളായിരുന്നെങ്കില്‍ പുതിയ വീഡിയോയില്‍ ചിത്രത്തിലെ വില്ലനായ അക്ഷയ് കുമാറിന്റെ മേക്കോവറാണ് കാണിക്കുന്നത്.

 

നേരത്തെ ടീസറും ട്രെയിലറും പുറത്തിറങ്ങിയപ്പോള്‍ തന്നെ അക്ഷയ് കുമാറിന്റെ ഭീകര രൂപവും പ്രകടനവും വലിയ ചര്‍ച്ചയായിരുന്നു. എങ്ങിനെയാണ് അക്ഷയ് കുമാര്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപത്തിലേക്കെത്തിയതെന്ന് ഇപ്പോള്‍ പുറത്തിറങ്ങിയ വീഡിയോ വ്യക്തമാക്കി തരുന്നു. പ്രോസ്തറ്റിക്ക് മേക്കപ്പിലൂടെയാണ് അക്ഷയ് കുമാറിന്റെ രൂപമാറ്റം സാധ്യമാക്കിയിരിക്കുന്നത്.

 

Tags: