'യന്തിര ലോകത്തെ സുന്ദരി' : 2.0 യിലെ ആദ്യ വീഡിയോ ഗാനവും വൈറല്‍

Glint Staff
Mon, 26-11-2018 04:12:48 PM ;

2.0

ശനിയാഴ്ച പുറത്തിറങ്ങിയ 2.0 യിലെ ആദ്യവീഡിയോ ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകാര്യത. പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ 50 ലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ആദ്യ അഞ്ചില്‍ തുടരുകയാണ് യന്തിര ലോകത്തെ സുന്ദരി എന്ന ഗാനം. എ.ആര്‍ റഹമാനാണ് സംഗീതം സംഗീതം നല്‍കിയിരിക്കുന്നത്. ഒപ്പം ഉയര്‍ന്ന ദൃശ്യമികവും.

 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും മേക്കിംഗ് വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഏകദേശം 543 കോടിരൂപ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രം വരുന്ന വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തുക.

 

Tags: