ഗോവ രാജ്യാന്തര ചലച്ചിത്ര മേള: ചെമ്പന്‍ വിനോദ് മികച്ച നടന്‍; സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

Glint Staff
Wed, 28-11-2018 06:49:19 PM ;

ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിന്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കാണ്. ഈ.മ.യൗ എന്ന ചിത്രമാണ് ഇരുവരെയും പുരസ്‌കാരത്തിനര്‍ഹരാക്കിയത്. ഇതാദ്യമായാണ് ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം മലയാളിക്ക് ലഭിക്കുന്നത്. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജതമയൂരം നേടിയിരുന്നു.

 

സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രെയ്ന്‍-റഷ്യന്‍ ചിത്രം ഡോണ്‍ബാസിന്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം സ്വന്തമാക്കി. ഡോണ്‍ബോസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഡോണ്‍ബാസ്.

 

 

 

 

Tags: