ടൊവീനോയും ഉര്‍വശിയും ഒന്നിക്കുന്ന 'എന്റെ ഉമ്മാന്റെ പേരിന്റെ' ടീസര്‍ പുറത്ത്

Glint Staff
Sat, 08-12-2018 07:01:09 PM ;

Ente-Ummante-Peru

ടൊവീനോയും ഉര്‍വശിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം 'എന്റെ ഉമ്മാന്റെ പേരിന്റെ' ടീസര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തുവിട്ടത്. തന്റെ ഉമ്മയെ അന്വേഷിച്ചിറങ്ങുന്ന ചെറുപ്പക്കാരന്‍ ഹമീദായിട്ടാമ് ടൊവീനോ ചിത്രത്തില്‍ എത്തുന്നത്. ഉര്‍വശി ആയിഷ എന്ന ഉമ്മയായും.

 

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍, സിദ്ദിഖ് തുടങ്ങിവരും അഭിനയിക്കുന്നുണ്ട്. പുതുമുഖ താരം സായിപ്രിയയാണ് നായിക.

 

'അമ്മ -മകന്‍ ബന്ധത്തിന് ഊന്നല്‍ കൊടുക്കുന്ന ചിത്രമായിരിക്കും എന്റെ ഉമ്മാന്റെ പേര് എന്ന് സംവിധായകന്‍ പറയുന്നു. അതിനോടൊപ്പം ചിരിക്കാനുള്ള സന്ദര്‍ഭങ്ങളും പ്രതീക്ഷിക്കാം. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.

 

Tags: