മിഖായേലിന്റെ ടീസറിന് മികച്ച പ്രതികരണം; രണ്ട് ദിവസത്തിനുള്ളില്‍ 12 ലക്ഷം കാഴ്ചക്കാര്‍

Glint Desk
Fri, 11-01-2019 01:55:05 PM ;

 mikhael-teaser

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നിവിന്‍ പോളിയുടെ പുതിയ ചിത്രം മിഖായേലിന്റെ രണ്ടാമത്തെ ടീസറിനോട് മികച്ച പ്രേക്ഷക പ്രതികരണം. പുറത്തിറങ്ങി രണ്ടു ദിവസം മാത്രം പിന്നിടുമ്പോള്‍ 12 ലക്ഷത്തിന് മുകളില്‍ ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗിലും മുന്നില്‍ തന്നെയയാണ് ടീസര്‍.

 

മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ചിത്രത്തിലെ നായിക മഞ്ജിമ മോഹനാണ്. പ്രതിനായ വേഷത്തിലെത്തുന്നത് ഉണ്ണി മുകുന്ദനും.

 

സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗങ്ങളില്‍ പെടുത്താവുന്ന ചിത്രം ഈ മാസം 18 ന് തിയേറ്ററുകളിലെത്തും.

 

Tags: