'പഞ്ചവാദ്യവും പഞ്ചാരിയും പിന്നെ ഇലഞ്ഞിത്തറ മേളവും'; റസൂല്‍ പൂക്കുട്ടിയുടെ ശ്രവ്യ വിസ്മയം കേള്‍ക്കാം

Glint Desk
Fri, 11-01-2019 04:30:31 PM ;

 the sound story

റസൂല്‍  പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറിയിലെ ഗാനങ്ങള്‍ പുറത്ത് വിട്ടു. തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയത്തെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ശബ്ദമിശ്രണവും നായക വേഷവും കൈകാര്യം ചെയ്തിരിക്കുന്നത് റസൂല്‍  പൂക്കുട്ടി തന്നെയാണ്. ഓസ്‌ക്കാര്‍ നാമനിര്‍ദേശ പട്ടികയിലേക്ക് ചിത്രം പരിഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാട്ടുകള്‍ യൂട്യൂബില്‍  റിലീസ് ചെയ്തിരിക്കുന്നത്. പ്രസാദ് പ്രഭാകര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രാഹുല്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

 

ചിത്രത്തിനായി പൂരത്തിന്റെ പൊട്ടും പൊടിയും റസൂല്‍ ഒപ്പിയെടുത്തിട്ടുണ്ട്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായ പഞ്ചവാദ്യവും പഞ്ചാരിമേളവും സാക്ഷാല്‍ ഇലഞ്ഞിത്തറ മേളവും പുറത്തുവിട്ട ഗാനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മേളങ്ങളുടെ ഓരോന്നിന്റെയും നേരിയ ശബ്ദ വ്യതിയാനങ്ങള്‍ പോലും കൃത്യതയോടെ പകര്‍ത്തി അവതരിപ്പിച്ചിട്ടുണ്ട് റസൂല്‍. ഒരുപക്ഷേ നേരില്‍ കേള്‍ക്കുന്നതിനേക്കാള്‍ മികച്ച അനുഭൂതി സമ്മനിക്കുന്നു അവ എന്ന് പറയാം.

 

 

 

Tags: