ഹോളിവുഡ് നിലവാരത്തില്‍ ആക്ഷന്‍ രംഗങ്ങള്‍; 'കദരം കൊണ്ടാന്‍' ടീസര്‍ പുറത്ത്

Glint Desk
Tue, 15-01-2019 01:59:53 PM ;

Kadaram-Kondan

ചിയാന്‍ വിക്രത്തിന്റെ പുതിയ ചിത്രം 'കദരം കൊണ്ടാന്റെ' ടീസര്‍ പുറത്തിറങ്ങി. മലേഷ്യന്‍ അധോലോകത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് വിക്രം എത്തുന്നത് എന്നാണ് വിവിരം. കമല്‍ഹാസന്‍ നായകനായ തൂങ്കാവനം സംവിധാനം ചെയ്ത രാജേഷ് സെല്‍വയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.

 

1.07 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍, ചിത്രത്തില്‍ ഹോളിവുഡിനോട് കിടപിടിക്കുന്ന വിധത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.  ജിബ്രാനാണ് സംഗീതം. ശ്രീനിവാസ് ആര്‍ ഗുതയാണ് ഛായാഗ്രഹണം. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ്. ചിത്രം ഈ വേനലവധിക്കാലത്ത് തിയേറ്ററുകളിലെത്തും.

 

Tags: