റെക്കോര്‍ഡുകള്‍ തകര്‍ത്ത് 'റൗഡി ബേബി'; കാഴ്ച്ചക്കാര്‍ 10 കോടി കവിഞ്ഞു

Glint Desk
Tue, 22-01-2019 06:04:32 PM ;

rowdy baby

ചിത്രം മാരി 2 വിലെ റൗഡി ബേബി എന്ന ഗാനം 10 കോടി ക്ലബ്ബില്‍. പുറത്തിറങ്ങി മുന്നാഴ്ച പിന്നിടുമ്പോള്‍ ഗാനത്തിന് കാഴ്ച്ചക്കാര്‍ 10 കോടി കവിഞ്ഞു. ഇതിന് പുറമേ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടില്‍ നാലാം സ്ഥാനവും റൗഡി ബേബി സ്വന്തമാക്കി. ധനുഷിന്റെയും സായ് പല്ലവിയുടെയും മികച്ച ഡാന്‍സ് പ്രകടനം തന്നെയാണ് പാട്ടിലെ ഹൈലൈറ്റ്.

 

പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന വീഡിയോ ഗാനം-288K ലൈക്ക്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ (70 ലക്ഷം) കണ്ട വീഡിയോ ഗാനം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 50 മില്യന്‍ കാഴ്ച്ചക്കാരെ നേടിയ ലിറിക്കല്‍ വീഡിയോ. 350K മ്യൂസിക്കലി വീഡിയോസുള്ള ആദ്യ തമിഴ് ഗാാനം എന്നീ റെക്കോഡുകളും റൗഡി ബേബി നേടിയിട്ടുണ്ട്.

 

യുവാന്‍ ശങ്കര്‍ ഈണം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് ധനുഷും ധീയും ചേര്‍ന്നാണ്. ഗാനം രചിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്.

 

 

Tags: