'വരാനിരിക്കുന്ന 9 ദിവസങ്ങള്‍'; പൃഥ്വിരാജിന്റെ പുതിയ ചിത്രം '9' ന്റെ ട്രെയിലറെത്തി

Glint Desk
Wed, 09-01-2019 02:55:57 PM ;

nine

നടന്‍ പൃഥ്വിരാജിന്റെ നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യസംരംഭമായ '9'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയാണ് '9' എന്ന് ട്രെയിലറില്‍ വ്യക്തമാണ്. മാത്രമല്ല വേറിട്ടൊരു ദൃശ്യാവിഷ്‌കാരവും ഈ സിനിമയിലൂടെ പ്രതീക്ഷിക്കാം മെന്ന് 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിലെ നായകന്‍.

 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ് നിര്‍വഹിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതവും ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

 

ഫെബ്രുവരി 7 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

 

Tags: