Wed, 05-02-2020 05:19:15 PM ;
നടന് വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
എ.ജി.എസ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച് വിജയിയുടേതായി അവസാനം പുറത്തിറങ്ങിയ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ.ജി.എസ് എന്റര്ടെയിന്മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
വിജയിയെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.വിജയിയെ ചെന്നൈ നുങ്കാപങ്കത്തെ ആദായനികുതി വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്നും സൂചനയുണ്ട്.