ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു. ഓഡിയോ ലോഞ്ചില്‍ വിജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിയമം ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണം അല്ലാതെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ആയിരിക്കരുതെന്നും സര്‍ക്കാര്‍ സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് നിയമങ്ങളുണ്ടാക്കി ജനങ്ങളെ പിന്തുടരാന് നിര്‍ബന്ധിക്കുകയല്ല വേണ്ടതെന്നും വിജയ് പറഞ്ഞു. സി.എ.എ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്ന് വ്യക്തം. അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുമെന്നും സത്യത്തിനായി നിലകൊള്ളാന്‍ ചിലപ്പോള്‍ നിശ്ശബ്ദനാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആധായ നികുതി വകുപ്പിന്റെ റെയ്ഡിന് ശേഷം വിജയ് പങ്കെടുക്കുന്ന അദ്യ പൊതുപരിപാടിയാണ് ഇത്. അതിനാല്‍ തന്നെ അദ്ദേഹം പറയാന്‍ പോവുന്ന വാക്കുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ പതിവ് വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചില്‍ നിന്ന് വ്യത്യസ്തമായി ഹോട്ടലിലായിരുന്നു ചടങ്ങ്. തന്റെ സുഹൃത്ത് അജിത്തിനെ പോലെയാണ് താന്‍ വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ ആര്‍ത്ത് വിളിച്ചു.
എതിര്‍പ്പുകളെ വിജയം കൊണ്ട് നേരിടുമെന്നും ശത്രുവിനെ സ്നേഹം കൊണ്ട് കീഴടക്കുമെന്നും വിജയ് പറഞ്ഞു. ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് പ്രേക്ഷകരുടെ ഇടയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഒരാള്‍ ഉണ്ടെങ്കില്‍ അത് വിജയ് സേതുപതി ആയിരിക്കും. അദ്ദേഹത്തിന് ഈ സിനിമയില്‍ വില്ലനായി അഭിനയിയ്ക്കേണ്ട കാര്യം ഇല്ല എന്തിനാണ് ഈ ചിത്രത്തില്‍ വില്ലനായി അഭിനയിയ്ക്കുന്നത് എന്ന് ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. വെറും നാല് വാക്കുകളില്‍ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എന്നാണ് അദ്ദേഹം നല്കിയ മറുടി. അപ്പോഴാണ് എനിക്ക് മനസ്സിലായത് അദ്ദേഹത്തിന്റെ പേരില്‍ മാത്രമല്ല നെഞ്ചിലും എനിക്ക് ഇടമുണ്ടെന്ന്. നന്ദി നന്പാ എന്നും ലോകേഷ് അത്ഭുതപ്രതിഭയാണ്. ബാങ്കിലെ ജോലി വേണ്ടെന്ന് വെച്ചാണ് അദ്ദേഹം മാനഗരം ചെയ്യുന്നത്. ഒരുപാട് ആസ്വദിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തീയേറ്ററിലെത്തും. സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന് സൂര്യനാണ്. മലയാളി മാളവിക മോഹനന്, ആന്‍ഡ്രിയ ജെറമിയ എന്നിവരാണ് നായികമാര്‍. ശാന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രീനാഥ്, സഞ്ജീവ്, ഗൗരി കിഷന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.