ഹോളിവുഡ് നടനെപ്പോലെ നന്ദു; സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള മേക്കോവര്‍ വൈറല്‍

Glint desk
Mon, 26-07-2021 01:09:51 PM ;

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള സ്‌റ്റൈലിഷ് മേക്കോവറില്‍ നടന്‍ നന്ദു. താരത്തിന്റെ മേക്കോവര്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രശസ്ത ക്യാമറമാന്‍ മഹാദേവന്‍ തമ്പിയാണ് നന്ദുവിന്റെ മേക്കോവര്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഇതേ ലുക്കില്‍ നന്ദു ഒരു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ കമന്റുകള്‍.

30 വര്‍ഷമായി സിനിമയില്‍ സജീവമാണ് നന്ദു എന്ന നന്ദലാല്‍ കൃഷ്ണമൂര്‍ത്തി. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു. നിരവധി പ്രിയദര്‍ശന്‍ സിനിമകളിലും നന്ദു അഭിനയിച്ചിട്ടുണ്ട്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ നേതൃത്വത്തിലുള്ള മേക്കോവര്‍ ഫോട്ടോ ഷൂട്ടുകളെല്ലാം മുന്‍പും ശ്രദ്ധ നേടിയിരുന്നു. അതിഥി തൊഴിലാളി പെണ്‍ക്കുട്ടിയെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ട് സമൂഹ മാധ്യമത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. സാധാരണ സെലിബ്രറ്റി മോഡലുകലില്‍ നിന്ന് വ്യത്യസ്തമായി വഴിയോര കച്ചവടം നടത്തുന്ന പെണ്‍കുട്ടിയെ മോഡലാക്കിയതായിരുന്നു ഫോട്ടോഷൂട്ടിന്റെ പ്രത്യേകത. പല്ലില്ലാതെ മോണകാട്ടി ചിരിക്കുന്ന 98 കാരിയായ പാപ്പിയമ്മയുടെ ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

Tags: