ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ്: വിശ്വനാഥന്‍ ആനന്ദിന് കിരീടം

Glint staff
Fri, 29-12-2017 03:51:35 PM ;

Viswanathan Anand

ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്. സൗദി അറേബ്യയില്‍ നടന്ന മത്സരത്തില്‍ ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സണ്‍ അടക്കമുള്ളവരെ പരാജയെപ്പെടുത്തിയാണ് ആനന്ദിന്റെ നേട്ടം. 15 റൗണ്ട് നീണ്ട ചാംപ്യന്‍ഷിപ്പില്‍ ടൈ വന്നതിനെത്തുടര്‍ന്ന് പ്ലേ ഓഫില്‍ ജയിച്ചാണ് ആനന്ദ് ജേതാവായത്.  14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ് തിരികെപ്പിടിക്കുന്നത്.

 

പ്ലേ ഓഫില്‍ ആനന്ദ് റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വഌദിമിര്‍ ഫെഡോസീവിനെയാണ്  ആനന്ദ് തോല്‍പ്പിച്ചത്. നിവവിലെ ലോക ചെസ്ചാംപ്യന്‍ മാഗ്‌നസ് കാള്‍സണ്‍ അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ചാംപ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൗണ്ടില്‍ ആനന്ദ് കാള്‍സനെയും തോല്‍പ്പിച്ചിരുന്നു.

 

 

Tags: