ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്തയുടെ പുതിയ ക്യാപ്റ്റന്‍

Glint staff
Mon, 05-03-2018 04:04:31 PM ;

dinesh-karthik

ഇക്കുറി ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് നയിക്കും. കഴിഞ്ഞ സീസണ്‍വരെ ഗൗതം ഗംഭീറായിരുന്നു കൊല്‍ക്കത്ത ടീം നായകന്‍. എന്നാല്‍ ഈ സീസണില്‍ താരത്തെ ടീം മാനേജ്‌മെന്റ് നിലനിര്‍ത്തിയില്ല. ഇതേതുടര്‍ന്നാണ് ദിനേശ് കാര്‍ത്തികിന് നറുക്ക് വീണത്.

 

ഐപിഎല്‍ ലേലത്തില്‍ 7.4 കോടിക്കാണ് ദിനേശ് കാര്‍ത്തിക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ടീം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് റോബിന്‍ ഉത്തപ്പയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

 

കഴിഞ്ഞ പത്ത് വര്‍ഷമായി മികച്ച രീതിയില്‍ കളിക്കുന്ന ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിന് മികച്ച ചരിത്രമുണ്ട്. ടീമിനെ നയിക്കാനായതില്‍ വളരെയേറെ സന്തോഷവും അഭിമാനവും ഉണ്ട്. ജാക്വസ് കാലിസിന് കീഴില്‍ പരിശീലനം ആരംഭിക്കും. ഗൗതം ഗംഭീര്‍ അവസാനിപ്പിച്ച ഇടത്തു നിന്നും ടീമിനെ മുന്നോട്ട് നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്, ക്യാപ്റ്റന്‍ പ്രഖ്യാപനത്തിന് ശേഷം ദിനേശ് കാര്‍ത്തിക് പറഞ്ഞു.

 

 

Tags: