കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Glint staff
Fri, 30-03-2018 05:50:37 PM ;

santhosh-trophy

മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത്  കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 2012ന് ശേഷം ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദാലാണ് കേരളത്തിനായി ഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കേരളം ബംഗാളിനെ നേരിടും.

 

മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമും ഗോള്‍ രഹിത സമനില പാലിച്ചു.  പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ രണ്ടാം പകുതിയില്‍ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു. ഗോള്‍ പോസ്റ്റിന് മുന്നില്‍ ലഭിച്ച നാല് അവസരങ്ങള്‍ ഗോള്‍ ആക്കാനാകാതെ പോയതു മിസോറമിനു തിരിച്ചടിയായി. 12 തവണ ഫൈനല്‍ കളിച്ച കേരളം അഞ്ചു തവണയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.

 

 

Tags: