ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി

Glint Staff
Wed, 06-06-2018 03:34:32 PM ;

Messi

ഇസ്രായേലുമായുള്ള ലോകകപ്പ് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ സ്പോര്‍ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജറുസലേമിലെ മത്സരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70 വാര്‍ഷികത്തിലാണ് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മത്സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് പലസ്തീനില്‍ ഉയര്‍ന്നത്. അര്‍ജന്റീന ജറുസലേമില്‍ കളിച്ചാല്‍ മെസ്സിയുടെ ജേഴ്സിയും ചിത്രങ്ങളും കത്തിക്കുമെന്നും പലസ്തീന്‍ പറഞ്ഞിരുന്നു. ജൂണ്‍ 9 നായിരുന്നു മത്സരം തീരുമാനിച്ചിരുന്നത്.

 

Tags: