അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് പൃഥ്വി ഷാ

Glint Staff
Thu, 04-10-2018 01:15:19 PM ;

Prithvi Shaw

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് ഇന്ത്യയുടെ പതിനെട്ടുകാരന്‍ പൃഥ്വി ഷാ. രാജ്‌കോട്ടില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 99 പന്തിലാണ് ഷാ ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ചുറി കുറിച്ചത്. ഇതോടെ, അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും പൃഥ്വി ഷാ സ്വന്തമാക്കി.ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് ഷാ. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഷായ്ക്ക് മുന്നില്‍.

 

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിട്ടുണ്ട്.  ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

 

Tags: