സച്ചിനെ മറികടന്ന് കോഹ്ലി; ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ്

Glint Staff
Wed, 24-10-2018 06:12:49 PM ;

 virat-kohli

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമായി കോഹ്ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്നാണ് ഇന്ത്യന്‍ നായകന്റെ പുതിയ നേട്ടം.വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് കോഹ്ലി പതിനായിരം തികച്ചത്.

 

സച്ചിന്‍ പതിനായിരം റണ്‍സ് നേടാന്‍ 259 ഇന്നിങ്‌സ് കളിച്ചപ്പോള്‍ കോലി കേവലം 205 ഇന്നിങ്‌സ് മാത്രമേ എടുത്തുള്ളൂ. കോഹ്ലിയുടെ 37ാം ഏകദിന സെഞ്ച്വറിയാണിത്. 106 പന്തില്‍ 10 ഫോര്‍ സഹിതമാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. നേരത്തെ ആദ്യ ഏകദിനത്തിലും കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

 

 

 

 

Tags: