ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20: ഇന്ത്യക്ക് 80 റണ്‍സിന്റെ വന്‍ തോല്‍വി

Glint Desk
Wed, 06-02-2019 05:27:48 PM ;

india loss first t20 vs new zealand

india loss first t20 vs new zealand

 

ന്യൂസിലന്‍ഡിനെതിരായ ആദ്യ  ടി20യില്‍ ഇന്ത്യയ്ക്ക് വന്‍ തോല്‍വി. 80 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ തകര്‍ത്തത്. റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി20 തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയുടെ മറുപടി 19.2 ഓവറില്‍ 139 റണ്‍സില്‍ ഒതുങ്ങി.

 

കൂറ്റന്‍ വിജയലക്ഷ്യത്തില്‍ പകച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍രേയാണ് വെല്ലിംഗ്ടണില്‍ ക്രിക്കറ്റ് ലോകം കണ്ടത്. 39 റണ്‍സെടുത്ത ധോണിയും 29 റണ്‍സെടുത്ത ധവാനും 27 റണ്‍സെടുത്ത് വിജയ് ശങ്കറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ച് നിന്നത്. ക്രുനാല്‍ പാണ്ഡ്യ 20 റണ്‍സും സ്വന്തമാക്കി.മറ്റാരും രണ്ടക്കത്തിലെത്തിയില്ല. രോഹിത്ത് ശര്‍മ്മ (1), റിഷഭ് പന്ത് (4), ദിനേഷ് കാര്‍ത്തിക് (5), ഹാര്‍ദ്ദിക്ക് പാണ്ഡ്യ (4)ഭുവനേശ്വര്‍ കുമാര്‍ (1).

 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഫെര്‍ഗൂസണും സത്നറും സോദിയും ആണ് ഇന്ത്യന്‍ ബാറ്റിംങ് നിരയെ നിഷ്പ്രഭമാക്കിയത്. നാലോവറില്‍ 17 റണ്‍സ് വഴങ്ങിയാണ് സൗത്തി മൂന്ന് വിക്കറ്റ് വീഴത്തിയത്.

 

നേരത്തെ ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 219 റണ്‍സെടുത്തത്. 43 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്സും സഹിതം 84 റണ്‍സെടുത്ത ഓപ്പണര്‍ സെയ്ഫേര്‍ട്ടിന്റെ ബാറ്റിംഗ് മികവിലാണ് കിവീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്.

 

 

Tags: