ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ നിലനിര്‍ത്തുമോ?

Glint staff
Sat, 17-02-2018 04:25:49 PM ;

kerala-blasters-isl

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായക പോരാട്ടം .ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. രാത്രി എട്ട് മണിക്ക് നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തിലാണ് മത്സരം. കേരളത്തിന് ഇനി ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ശേഷിക്കുന്ന മൂന്ന് കളികളും വിജയിച്ചാലും പ്ലേ ഓഫീന് യോഗ്യത ലഭിക്കുമെന്നും ഉറപ്പില്ല. അതിന് മറ്റ് ടീമുകളുടെ ഫലം കൂടി കാത്തിരിക്കണം. എന്നാല്‍ തങ്ങളുടെ പാതി പൂര്‍ത്തീകരിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഡേവിഡ് ജെയിംസും സംഘവും ആഗ്രഹിക്കുന്നില്ല. ബാക്കി പാതി ദൈവത്തിന്റെ കൈയിലാണ്.

 

15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചാലും സ്ഥാനമാറ്റമുണ്ടാവില്ല.15 മത്സരത്തില്‍ നിന്ന് 11 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റിന് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത പോരാട്ടമാണ് ഇന്നത്തേത്.

 

ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തേക്ക് എത്തണമെങ്കില്‍ ചെന്നൈക്കെതിരായ അടുത്ത മത്സരത്തില്‍ വിജയിക്കുകയും. വരുന്ന മത്സരങ്ങളില്‍ ഗോവയും ജംഷെഡ്പൂരും പരാജയപ്പെടുകയും വേണം.

 

ഇനി ഒന്നേ ചെയ്യാനുള്ളു , ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ വിജയിക്കുക. മറ്റ് ടീമുകളുടെ മത്സരഫലത്തിനായി കാത്തിരിക്കുക. പ്ലേ ഓഫ് സാധ്യതക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിന് അത്രെയും എങ്കിലും ചെയ്യാം. അല്ലെങ്കില്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാം.

 

Tags: