ഡാന്‍ഡേലിയിലെ വിസ്മയങ്ങള്‍

കുങ്കര്‍
Sat, 30-03-2013 04:15:00 PM ;

 

ഡാന്‍ഡേലി ഡാന്‍ഡേലി എന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു കേള്‍ക്കണം. പറ്റുമെങ്കില്‍ അവിടെ വരെ ഒന്നു പോകണം. കാരണം കാണാന്‍ ഒരുപാട് വിസ്മയങ്ങളുള്ള, ചെയ്യാന്‍ ഒരുപിടി കാര്യങ്ങളുള്ള ഒരു കാനനദേശമാണത്. എറണാകുളത്തു നിന്നാണ് പോകുന്നതെന്ന്‍ സങ്കല്‍പ്പിക്കുക. നേരെ കൊങ്കണ്‍ റെയില്‍ വഴി പോകുന്ന ഏതെങ്കിലും വണ്ടി പിടിച്ച് കാര്‍വാര്‍ സ്റ്റേഷനില്‍ ഇറങ്ങുക. ഇനി വിമാനടിക്കറ്റിനൊക്കെ സ്‌കോപ്പുള്ളവരാണെങ്കില്‍ നേരെ ഗോവയിലോട്ട് പറക്കാം. അല്ലെങ്കില്‍ ഹൂബ്ലിയിലോട്ടാവാം. വിമാനത്തില്‍ പോകുന്നവര്‍ക്ക് പിന്നെ അവിടെ നിന്ന്‍ ടാക്‌സി പിടിച്ചൊക്കെ പോകാമല്ലോ, നേരെ ഡാന്‍ഡേലിയിലേക്ക് വിടാന്‍ പറഞ്ഞാല്‍ മതി.

 ഇനി ട്രെയിനില്‍ പോകുവരോട്. കൊങ്കണ്‍ ട്രെയിനിലെ യാത്ര തന്നെ രസകരമാണ്. വെള്ളച്ചാട്ടങ്ങളും നെടുങ്കന്‍ പാലങ്ങളും തുരങ്കങ്ങളും കാണാം. അങ്കോള കഴിഞ്ഞ് ഒരു മൂന്നു കിലോമീറ്റര്‍ നീളമുള്ള ഒരു തുരങ്കം കടാന്നാലുടന്‍ കാര്‍വാര്‍ സ്‌റ്റേഷനായി. അവിടെ ഇറങ്ങുക. അറബിക്കടലോരത്ത് കാളിപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖം. സ്‌റ്റേഷനില്‍ നിന്ന്‍ നഗരത്തിലേക്ക് പിന്നെയും 12 കിലോമീറ്റര്‍ ഉണ്ട്. ബസ്‌സ്റ്റാന്റിലെത്തി ഡാന്‍ഡേലിക്കുള്ള ബസ് പിടിക്കുക. എണ്ണത്തില്‍ കുറവാണിവ. വൈകീട്ട് അഞ്ചര കഴിഞ്ഞാല്‍ ചിലപ്പോള്‍ ബസ് കിട്ടിയെന്നിരിക്കില്ല. കൊടുംകാട്ടിലൂടെയാണ് വഴി. പകല്‍ യാത്രയാണ് നല്ലത്. ഡാന്‍ഡേലിക്ക് നേരിട്ടുള്ള ബസില്ലെങ്കില്‍ ജോയ്ഡയ്ക്കുള്ള ബസു കിട്ടും. അവിടെയിറങ്ങിയാല്‍ ഡാന്‍ഡേലിക്ക് ട്രാക്‌സ് പോലുള്ള വണ്ടികള്‍ കാണും. 96 കിലോമീറ്ററാണ് ജോയ്ഡയ്ക്ക്. ഒരു മൂന്നു മണിക്കൂര്‍ യാത്രയുണ്ടാവും. ജോയ്ഡ ഒരു പാവം അങ്ങാടിയാണ്. ചെറിയ ഹോട്ടലുകളും കൊച്ചുകടകളും മാത്രം. അവിടെ നിന്ന്‍ ഡാന്‍ഡേലിക്ക് പോവുന്ന ബസോ ട്രാക്‌സോ ഇനി ഒന്നുമില്ലെങ്കില്‍ അങ്ങോട്ട് പോവുന്ന ഏതെങ്കിലും വണ്ടിക്ക് കൈകാണിച്ചാല്‍ ഇടമുണ്ടെങ്കില്‍ അവര്‍ കൊണ്ടുപോകും. ഇനി ഒരു മുപ്പതു കിലോമീറ്റര്‍ കൂടിയേ നമ്മുടെ ലക്ഷ്യസ്ഥാനത്തേക്കുള്ളു. ഒരു മണിക്കൂര്‍ കൊണ്ടങ്ങ് എത്താം.

പറഞ്ഞ് പറഞ്ഞ് ഡാന്‍ഡേലിയിലെത്തി. പാറക്കൂട്ടങ്ങളെയും കുഞ്ഞു കുഞ്ഞു തുരുത്തുകളെയും തല്ലിത്തലോടിയൊഴുകുന്ന കാളിപ്പുഴയുടെ താളം കേട്ടുതുടങ്ങും. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍ മില്ലുകളിലൊന്നായ വെസ്റ്റ്‌കോസ്റ്റ് പേപ്പര്‍ മില്‍ ഇവിടെയാണ്. 4000 ത്തിലധികം തൊഴിലാളികളും അവരെ ചുറ്റിപ്പറ്റിയുള്ള ജീവിതവുമാണ് ഡാന്‍ഡേലിയുടെ സമ്പദ് വ്യവസ്ഥ നിര്‍ണ്ണയിക്കുന്നത്. ജൈവവൈവിധ്യ സമ്പന്നമായ പ്രകൃതിയുടെ അനുഗ്രഹം കൊണ്ട് ഇപ്പോള്‍ വിനോദ സഞ്ചാര മേഖലയും സമ്പന്നമായി കൊണ്ടിരിക്കുന്നു. 

കാനനയാത്രയ്ക്ക് വനം വകുപ്പിന്റെ അനുമതി വേണം. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ ജംഗിള്‍ ലോഡ്ജാണ് ഇവിടെ താമസിക്കാനുളളത്. അവിടെ കാശ് അല്‍പം കൂടുതലായിരിക്കും. പാക്കേജുകളാണ് കൂടുതലും. താമസവും ഭക്ഷണവും സഫാരിയുമടക്കം ഒരാള്‍ക്ക് 2500 രൂപയാവും. വനം വകുപ്പിന്റെ നേച്ചര്‍ ക്യാമ്പാണ് പിന്നെയുള്ളത്. അവിടെ ഡീലക്‌സ് ടെന്റിന് 500 രൂപയാണ്. സാധാരണ ടെന്റിന് 250ഉം. മരംകൊണ്ടുള്ള കോട്ടേജുകള്‍ക്ക് 1200 രൂപയും. സഫാരിക്കും മറ്റും വേറെ കാശു ചെലവാകുമെങ്കിലും പോക്കറ്റിനാശ്വാസം ഇതു തന്നെ. പിന്നെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ടൂര്‍ പാക്കേജില്‍ പോയാല്‍ അവര്ക്കു ള്ള കമ്മീഷന്‍ കൂടി വേണ്ടി വരും. 

ആദ്യം 12 കിലോമീറ്റര്‍ അകലെയുള്ള കൂള്ഗിമ നേച്ചര്‍ ക്യാമ്പിലേക്ക് പോവാം. ബസ്സോ ട്രാക്‌സ് പോലുള്ള വാഹനങ്ങളോ കിട്ടും. സ്‌പെഷ്യല്‍ വണ്ടിയല്ലെങ്കില്‍ നേച്ചര്‍ ക്യാമ്പിലേക്ക് ഒരു കിലോമീറ്റര്‍ നടക്കണം. നടക്കാനായി വണ്ടിയിറങ്ങുന്നിടത്ത് ഒരു ചെറിയകട കാണാം. അവിടയൊരു സ്ത്രീ ഇരിപ്പുണ്ടാവും. കണ്ടാല്‍ ഒരു മലയാളി ലുക്ക്. ചുമ്മാ ഒന്നു ചോദിച്ചുനോക്കി. കറക്ട് അത് മലയാളി തന്നെ. കൊയിലാണ്ടിക്കാരന്‍ ശശിയേട്ടന്റെ ഭാര്യ. വീടും കടയും ഒന്നു തന്നെ. ശശിയേട്ടന്‍ നേരത്തെ ഞാന്‍ പറഞ്ഞ പേപ്പര്മി ല്ലിലെ ജീവനക്കാരനാണ്. ഇത് പറഞ്ഞത് മറ്റൊന്നിനുമല്ല. കേരളത്തില്‍ നിന്ന്‍ അത്രയും അകലെ ചെല്ലുമ്പോള്‍ ഒന്നു മലയാളം കേള്‍ക്കാന്‍ തോന്നിയാല്‍ എന്തെങ്ങിലുമൊന്ന്‍ മിണ്ടാലോ. ക്യാമ്പിലെത്തി. അവിടെ ടെന്റില്‍ താമസിക്കാം. ജംഗിള്‍ സഫാരി നടത്താം. പകല്‍ സമയമുണ്ടെങ്കില്‍ നാഗജ്ഹരി വ്യൂ പോയിന്റു വരെ ഒരു വെറും നടത്താമാവാം. മലനിരകളും താഴ്‌വരകളും കണ്ട് വേഴാമ്പലുകളുടെ ഫോട്ടോയുമെടുത്തു തിരിച്ചുവരാം. കൂട്ടത്തില്‍ പറയട്ടെ കേരളത്തില്‍ കാക്കകളെന്നോണമാണ് ഡാന്‍ഡേലിയില്‍ വേഴാമ്പലുകള്‍.

അടുത്ത ദിവസം ജംഗിള്‍ സഫാരിക്ക് പോവാം. ജീപ്പ് വാടക 600 രൂപ, ഗൈഡ് ഫീയും എന്ട്രറന്സ്ഴ ഫീയും 150 രൂപ. വീഡിയോ ഉണ്ടെങ്കില്‍ 150 രൂപ കൂടി നല്ക ണം. പ്രഭാതത്തിലുണരുന്ന പക്ഷികള്ക്കേ  പുഴുക്കളേയും ശലഭങ്ങളേയും കിട്ടൂ എന്നാണല്ലോ. കാനന സഫാരിയുടെ കാര്യവും അങ്ങിനെതന്നെ. ആദ്യ വണ്ടിയാണെങ്കിലെ മൃഗങ്ങളെ കാണാന്‍ കഴിയൂ. പാന്‍സൊള്ളി ചെക്‌പോസ്റ്റിലാണ് അനുമതിപത്രം കാണിക്കേണ്ടത്. അവിടെ കാവലിരിക്കുന്നത് ബഷീര്‍ക്കയാണ്. കൊല്ലം ആയൂര്‍ സ്വദേശി. 30 കൊല്ലത്തിലധികമായി കര്ണ്ണാ ടക വനം വകുപ്പിലാണ്. കാടിനകത്ത് മാന്‍, കാട്ടുപന്നി, മയില്‍, കാട്ടുകോഴി, വിവിധ തരം പക്ഷികള്‍ എന്നിവയെ കാണാം. ജലാശയങ്ങള്ക്കുല സമീപമെല്ലാം വാച്ച് ടവറുകളുണ്ട്. സഫാരി റൂട്ട് അവസാനിക്കുന്നിടത്തു നിന്ന്‍ കവാള ഗുഹയിലേക്കുള്ള ട്രെക്കിങ് പാത തുടങ്ങുന്നു. വഴിയില്‍ കടുവയുടെ ഫോട്ടോയെടുക്കാന്‍ വനംവകുപ്പ് സ്ഥാപിച്ച ഒളിക്യാമറ. കരിമ്പുലികള്‍ ഈ കാട്ടില്‍ ധാരാളമുണ്ടത്രെ. അതുകൊണ്ട് മരത്തിനു മുകളിലേക്കും ഒരു കണ്ണയക്കുന്നത് നല്ലതാണ്.

ഇനി കോണ്‍ക്രീറ്റ് പടികളായി. 500 പടികള്‍ താഴോട്ടിറങ്ങണം. ഒരു കൂറ്റന്‍ മലയുടെ മുന്നിലാണത്  അവസാനിക്കുത്. പാറവിടവുകളില്‍ നരിച്ചീറുകളുടെ മഹാസമ്മേളനം. കാല്‍ പെരുമാറ്റവും ശബ്ദവും കേള്ക്കു മ്പോള്‍ അവ കൂട്ടത്തോടെ പറക്കാനിടയുണ്ട്. കണ്ട്‌പേടിക്കണ്ട. വിവിധ തരം പക്ഷികളുടെ ബഹുവിധ ശബ്ദങ്ങളും അകമ്പടിയായെത്തും.  വലിയ ഗുഹാകവാടം കണ്ടില്ലേ അതിനുള്ളില്‍ രണ്ടു കൊച്ചു ഗുഹാമുഖങ്ങളും. വലതുവശത്തുകൂടി കയറി ഇടതുവശത്തുകൂടെ പുറത്തിറങ്ങാം. അകത്തെ ഗുഹാമുഖത്തിന് 3 അടി ഉയരമേയുള്ളു. ഉള്ളില്‍ കൂരിരുട്ടും നരിച്ചീറുകളുമുണ്ടാവും. കുനിഞ്ഞകത്തു കടക്കുക. കുനിഞ്ഞ് കുനിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടാല്‍ നിവര്‍ന്നു നില്ക്കാം . ടോര്ച്ചിടിച്ചു നോക്കൂ. അവിടെയാണ് വിസ്മയം. പ്രകൃതി ശില്പ്പി  പ്രതിഷ്ഠിച്ച ശിവലിംഗം!. അനുദിനം വളരുന്ന ശിവലിംഗത്തിന് ഇപ്പോള്‍ മൂന്നടിയിലധികം ഉയരമായി. മുകളില്‍ കൂര്ത്തു  നില്ക്കു ന്ന പാറമുനകളില്‍ നിന്ന്‍ അഭിഷേക തീര്ഥംൂ പോലെ വെള്ളത്തുള്ളികള്‍. വീഴുന്ന ഘനജലകണങ്ങള്‍ ശിവലിംഗത്തിലുറച്ച് അത് വളരുന്നു. 

സ്റ്റാലറ്റൈറ്റ് ആന്ഡ്ള സ്റ്റാലെറ്റ്‌മൈറ്റ് എന്ന പ്രകൃതിയിലെ രാസ പരിണാമമാണിത്. എന്തായാലും സംഗതി വിസ്മയം തന്നെ. സ്റ്റാലറ്റൈറ്റും (മുകളില്‍ നിന്ന്‍ താഴോട്ട് വളരുവ) സ്റ്റാലറ്റ്‌മൈറ്റും (താഴെ നിന്ന്‍ മുകളിലേക്ക് വളരുന്നവ) കൂടി ചേര്‍ന്ന്‍ ഒന്നായയിടവും അങ്ങിനെ കൂടി ചേര്‍ന്ന്‍ ഗണപതിരൂപം കൈവരിച്ചയിടവുമെല്ലാം വിശദമായി കാണുക.

ഗുഹയ്ക്ക് ചില കൈവഴികളുണ്ട്. ഗൈഡ് കൂടെയില്ലെങ്കില്‍ വഴി തെറ്റിപോകും. ഒരു വഴി കാശി വരെ നീളുന്നതാണെന്നും അതു വഴി ഋഷിവര്യന്മാിര്‍ കാശിയിലേക്ക് പോകാറുണ്ടെന്നും രാമലക്ഷ്മണന്മാരരും പഞ്ചപാണ്ഡവന്മാകരും കാനനവാസത്തിന് ഇവിടെ എത്തിയിരുന്നുവെന്നെല്ലാം കഥകള്‍ കേള്ക്കാം . ഗൈഡുകള്‍ അത് വിവരിക്കും. മുകളില്‍ കൂര്ത്തു  കിടക്കുന്ന പാറക്കെട്ടില്‍ തലയടിക്കാതെ സൂക്ഷിച്ചു വേണം ചുവടുകള്‍. വീണ്ടും കുനിഞ്ഞ് ഇഴഞ്ഞ് വേണം പുറത്തു കടക്കാന്‍.  ഗുഹാമുഖത്തു നിന്നുള്ള പുറം കാഴ്ചയും ചേതോഹരമാണ്. കൊടുങ്കാടടങ്ങിയ താഴ്‌വരയിലൂടെ കുതിച്ചൊഴുകുന്ന കാളിപ്പുഴ. അതിനപ്പുറം വീണ്ടുമൊരു കാനനമല. ദൂരെ കാണുന്ന മല ഉത്തരകന്നഡയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഷിരോളിപീക്ക്-സഞ്ചാരികള്‍ ധാരാളമെത്തുന്ന വ്യൂപോയിന്റാണിത്. നാഗജ്ഹരി നദി കാളിപ്പുഴയിലേക്ക് കൂടിചേരുന്ന ദൃശ്യം ദൂരെ കാണാം. 

കവാള എന്നാല്‍ അടയ്ക്ക എന്നാണ് അര്ഥംേ. ഗുഹയ്ക്കകത്തെ ശിവലിംഗത്തിന് കൊട്ടടയ്ക്ക തലകീഴായ് വെച്ച ആകൃതിയാണ്. അടയ്ക്കയുടെ പുറംതോടിനോട് സാമ്യവും ഉണ്ട്. അങ്ങിനെ ആദിവാസികളായ ഗൗളികളാണത്രെ ഈ ഗുഹയ്ക്ക് കവാള ഗുഹ എന്ന്‍ പേരിട്ടത്. ചില ഭക്തരുടെ കണ്ണിലിതിന് രുദ്രാക്ഷരൂപമാണ്. 
അടുത്ത ദിവസം സിന്തേരി റോക്ക് കാണാം. ഡാന്ഡേെലിയില്‍ നിന്ന്‍ 24 കിലോമീറ്റര്‍. കാടിനുള്ളില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ ബൈക്ക് പോകും.  പിന്നെ പടികളിറങ്ങണം. പടികള്‍ തുടങ്ങുന്നിടത്തു തന്നെ അത്ഭുതം കൊണ്ട്  കണ്ണുകള്‍ വിടരും. 350 അടി ഉയരത്തിലുള്ള ഒറ്റക്കല്ല്. അടിവശത്ത് ചെറിയ ചെറിയ ഗുഹകള്‍. ഗുഹയിലേക്കും പാറയെ തൊട്ടും കാനേരി നദി ചെറിയ വെള്ളച്ചാട്ടമായൊഴുകുന്നു. കല്ലിന്റെ ഘടനയും വലിപ്പവും ലാവ ഒലിച്ചിറങ്ങിയതു പോലുള്ള സമീപത്തെ പാറകളുമെല്ലാം ഭൂമിശാസ്ത്രം പഠിക്കുവര്ക്ക്ട മുന്നില്‍ പാഠപുസ്തകമായി തുറന്നു കിടക്കുന്നു. അവ കല്ലിന്റെ രൂപപരിണാമത്തെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങള്‍ നല്കുകന്നു. ജ്വാലാമുഖിയായിരുന്നു ഇതെന്ന്‍ ഗൈഡ്. എന്നു പറഞ്ഞാല്‍ സാക്ഷാല്‍ അഗ്നിപര്വ്വീതം. ഈ ഒറ്റക്കല്ലിന്റെ പാര്ശ്വവഭാഗത്ത് മനുഷ്യനു ചെന്നെത്താന്‍ പ്രയാസമാണ്. അതുകൊണ്ടാവാം തേനീച്ചകള്‍ കൂടു കൂട്ടിയിരിക്കുന്നു. പാറപള്ളയില്‍ പറ്റിപിടിച്ചിരിക്കുന്ന 30ലധികം തേനീച്ച കൂടുകളും. പൊത്തുകളില്‍ നിറയെ പ്രാവുകളും. വെള്ളച്ചാട്ടവും പുഴയും കണ്ട് കുളിച്ചേക്കാം എന്നാരും വിചാരിച്ചേക്കരുത്. അപകടമാണ്. പറഞ്ഞാല്‍ കേള്ക്കാ ത്ത പന്ത്രണ്ടു പേര്‍ ഇതിനകം കാലപുരി പൂകിയിട്ടുണ്ടെന്നും ആ ലിസ്റ്റിന് നീളം വെപ്പിക്കരുതെന്നും മുന്നറിയിപ്പു ബോര്ഡു്ണ്ടവിടെ. അനുസരിച്ചാല്‍ കൊള്ളാം.

ഒരു ബ്രിട്ടീഷ് വനിതയാണത്രെ സിന്തേരിയെ ആദ്യം വെളിച്ചത്തു കൊണ്ടു വന്നത്. സെന്റ് തേരി എന്ന അവരിട്ട പേരാണ് സിന്തേരിയായതെന്നും പറയുന്നു.  ഡാന്ഡേുലിയിലെത്തിയാല്‍ കാവളയും സിന്തേരിയും കാണാതെ വരരുത്.

ഗണേഷ്ഗുഡിയാണ് ഡാന്ഡേംലിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്‍. ഇവിടെ സുപാഡാമും കാളിപ്പുഴയും നിരവധി റിസോര്‍ട്ടുകളുമുണ്ട്. സാഹസിക ജലവിനോദങ്ങള്ക്ക്് അനന്തസാധ്യതയുള്ള സ്ഥലം. ബൈസണ്‍ റിസോര്‍ട്ടിനു സമീപമുള്ള റാപ്പിഡ്‌സിലൂടെ ഒരിക്കലെങ്കിലും റാഫ്റ്റിങ്ങ് നടത്തണം. വാക്കുകള്ക്ക്  അതീതമായൊരു അനുഭവമാണത്. പാറ വിടവിലേക്ക് ഇരുവശങ്ങളില്‍ നിന്നും കുടിചേര്‍ന്നൊഴുകുന്ന നദിയിലൂടെ ഏതാണ്ട് 60 ഡിഗ്രി ചരിവിലൂടൊരു ചാട്ടം, പിന്നെ പാറക്കെട്ടിലൂടെ തട്ടിത്തടഞ്ഞ് ചാഞ്ചാടിയൊരു യാത്ര. ഏതു ബലം പിടിച്ചിരിക്കുവന്റെ മനസ്സും ഒന്നയയും. ഒമ്പതു കിലോമീറ്റര്‍ മുതല്‍ 13 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഒരാള്ക്ക്  1300രൂപ മുതല്‍ 1650 രുപവരെ ചെലവാകും. വേനല്കാകലത്തും റാഫ്റ്റിങ് നടത്താമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മഴക്കാലത്ത് നടത്താന്‍ അനുവദിക്കാറില്ല. വട്ടത്തോണിയാത്ര, മീന്പിാടിത്തം, കയാക്കിങ്, കനോയിങ്ങ്, റാപ്പെല്ലിങ്, റിവര്ക്രോ സിങ്ങ് അങ്ങിനെ സാഹസികതയുടെ ഒരു വലിയ ലോകം അവിടെയുണ്ട്.

മരമുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ഹോണ്‍ബില്‍ റിസോര്‍ട്ടും വിവിധ ഹോംസ്‌റ്റേകളും ഗണേഷ്ഗുഡിയിലുണ്ട്. ജംഗിള്‍ ലോഡ്ജിന്റെ ഓള്‌്ാമമാഗസിന്‍ ഹൗസും ഇവിടെയാണ്. ജംഗിള്‍ ലോഡ്ജിനേക്കാള്‍ ചുരുങ്ങിയ ചെലവില്‍ താമസിക്കാം. 900 രൂപ മുതല്‍ 1600 വരെയുളള പാക്കേജുകളുണ്ട് ഇവിടെ. തിരിച്ചു പോരും മുമ്പ് ഡാന്ഡേളലിക്കടുത്തുള്ള പിക്‌നിക് സ്‌പോട്ടിലും പോകാം. വിശാലമായൊഴുകുന്ന കാളിപ്പുഴയുടെ തീരത്ത് കാട് കുടവിരിക്കുന്ന തണലിനു താഴെ  ഇരിക്കാം. 
 

 

Tags: