നാട്ടിലെ പറമ്പുകളിലും വഴിയോരത്തും സുലഭമായി കാണപ്പെടുന്ന ചെടിയാണ് തൊട്ടാവാടി. എന്നാല്‍ ഈ ചെടിയുടെ ഔഷധഗുണത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല.നാട്ടിന്‍ പ്രദേശങ്ങളില്‍ വിഷചികിത്സക്കായി ഏറ്റവുമധികം ഉപയോഗിക്കുന്നത് തൊട്ടാവാടിയെയാണ്. താരതമ്യേന വിഷം കുറഞ്ഞ ഇഴജന്തുക്കള്‍, പ്രാണികള്‍ തുടങ്ങിയവയുടെ കടിയേറ്റാല്‍ തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ് നീര് പുരട്ടുന്നത് നല്ലതാണ്.
തൊട്ടാവാടിയുടെ ഇല അരച്ച് വ്രണങ്ങളിലും, മുറിവുള്ള ഭാഗത്തും പുരട്ടിയാല്‍ പെട്ടെന്ന് ശമനമുണ്ടാകുകയും അണുബാധയെ തടയുകയും ചെയ്യുന്നു. മാത്രമല്ല തൊട്ടാവാടി നീര് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു.
തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന അകറ്റാന്‍ സഹായിക്കുന്ന മികച്ച ഒറ്റമൂലിയാണ്. അതുപോലെ തൊട്ടാവാടിയുടെ വേര് ഉപയോഗിച്ചുണ്ടാക്കുന്ന കഷായം മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ മികച്ച മരുന്നാണ്.