മാര്‍പ്പാപ്പയുടെ മുഖ്യ ഉപദേഷ്ടാവ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അവധിയില്‍

Glont Staff
Thu, 29-06-2017 08:49:30 PM ;
Vatican

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ലൈംഗിക അതിക്രമം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചു. ആസ്‌ട്രേലിയന്‍ പോലീസാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിനെതിരെ കേസ്സെടുത്തിട്ടുള്ളത്. കുറ്റപത്രം സ്വീകരിക്കുന്നതിനായി അദ്ദേഹം ആസ്‌ട്രേലിയയിലേക്കു പോയിട്ടുണ്ട്.വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരില്‍ മൂന്നാമനാണ് കര്‍ദ്ദിനാള്‍ പെല്‍. ലൈംഗിക അതിക്രമത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന വത്തിക്കാനിലെ ഏറ്റവും ഉയര്‍ന്ന ആദ്യത്തെ ആളുമാണ് കര്‍ദ്ദിനാള്‍ പെല്‍. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കര്‍ദ്ദിനാള്‍ പെല്‍ നിഷേധിച്ചിരിക്കുകയാണ്.

 

Tags: