ആകാംക്ഷ ഉയര്‍ത്തി 'അതിരന്റെ' ട്രെയിലര്‍

Glint Desk
Mon, 08-04-2019 06:40:16 PM ;

 Athiran

ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന അതിരന്റെ ട്രെയിലര്‍ എത്തി. നടന്‍ പൃഥ്വിരാജാണ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. മാനസിക രോഗാശുപത്രിയും അതിന്റെ പരിസരവുമാണ്‌ ആണ് അതിരന്റെ കഥാ പശ്ചാത്തലം. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ചത്രം ഒരു ത്രില്ലറാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

നവാഗതനായ വിവേക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് പി.എഫ് മാത്യൂസാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിനും സായ് പല്ലവിക്കും പുറമെ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, പി.ബാലചന്ദ്രന്‍, ലെന, വിജയ് മേനോന്‍, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ, വി.കെ ബൈജു തുടങ്ങിയവരരും ചിത്രത്തില്‍ അണിനിരക്കുന്നു.

ഏപ്രില്‍ 12 നാണ് സിനിമ തിയേറ്ററുകളിലെത്തുക.  

 

Tags: