• mosquito door net

  കൊതുകുവലക്കതക് ഇന്ന് മിക്ക വീടുകളുടെയും രണ്ടാം കതകാണ്. വിശേഷിച്ചും നഗരങ്ങളില്‍. കൊതുകുവലക്കതകുള്ള  മുറിക്കുള്ളില്‍ നിന്നും അതിലൂടെ പുറത്തേക്ക് നോക്കിയാല്‍ ഒരു കാഴ്ച് കാണാം. നിരയോടെയല്ലെങ്കിലും ബിവറേജ്‌സ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകള്‍ തുറക്കുന്നതിനു മുന്‍പ് കേരളത്തില്‍ ആള്‍ക്കാര്‍ കാത്തു നില്‍ക്കുന്നതു പോലെയാണ്

 • morning-walk

  ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ്സ് ഹൈവേയുടെ തുടക്കക്കയറ്റം. അവിടെയാണ് പ്രഭാത സവാരിക്കായി എത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും സൗഹൃദം പുതുക്കുന്നതുമൊക്കെ. ഒരു ദിവസം രാവിലെ ആറിന് അഞ്ചാറ് പേര്‍ അടങ്ങുന്ന സംഘം. യുവാക്കള്‍. കൂട്ടത്തില്‍ ഒരു യുവതി.

 • gandhi-boy

  പ്ലസ്ടുവിന് പഠിക്കുന്ന മിടുമിടുക്കനായ വിദ്യാര്‍ത്ഥി. പരിശീലനമില്ലാതെ തന്നെ പ്രവേശനപ്പരീക്ഷ എഴുതിയാല്‍ എഞ്ചിനീയറിംഗിനോ മെഡിസിനോ തുടക്കത്തിലുള്ള റാങ്ക് കിട്ടാന്‍ സാധ്യതയുമുണ്ട്. പക്ഷേ ഈ കുട്ടി ഹ്യുമാനിറ്റീസ് പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്.

 • jogging

  കൊച്ചി ഇന്‍ഫോപാര്‍ക്ക് ഹൈവേയിലെ പ്രഭാതസവാരി വര്‍ത്തമാനകാല ലോകത്തിന്റെ ഒരു പരിഛേദമാണ്. ചുരുക്കത്തില്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് പരതിപ്പോകുമ്പോഴുണ്ടാകുന്ന അതേ അനുഭവം. ഒരു ദിവസം രാവിലെ ആറരയോടടുപ്പിച്ച് നിശബ്ദതയെ തരിപ്പണമാക്കിക്കൊണ്ട് ഒരു കൂട്ടയോട്ടം.

 • reality novel, passbook

  ശനിയാഴ്ച രാത്രി. കഴക്കൂട്ടത്തെ ഫഌറ്റിലെ സ്വീകരണമുറിയില്‍ നിയയും റിശയും തമ്മില്‍ കടുത്ത തര്‍ക്കം. മറ്റുള്ളവര്‍ അവരുടെ തര്‍ക്കം ശ്രദ്ധിക്കുന്നതല്ലാതെ ഇടപെടാന്‍ കൂട്ടാക്കുന്നില്ല. നിയ ഇടയക്ക് ഗദ്ഗദകണ്ഠയാവുകയും ചെയ്യുന്നുണ്ട്.

 • mango-fruit

  നല്ല റബ്ബറൈസ്ഡ് പ്രതലവും വെള്ളയും മഞ്ഞയും അടയാളങ്ങളുമുള്ള ഒരു ഉള്‍റോഡ്. നല്ല വൃത്തി. തിരക്ക് തീരെയില്ല.ഇടയ്ക്കിടയ്ക്ക് പാടങ്ങള്‍. കൃഷിയില്ലെങ്കിലും കളപ്പച്ച. സെഡാന്‍ കാറോടിക്കുന്നത് ഒരു ഡോക്ടര്‍. അങ്ങനെ ഓടിച്ചു പോകുമ്പോള്‍ നടുറോഡില്‍ ഒരു മാങ്ങ വീണുകിടക്കുന്നു.

 • reality novel, passbook

  ചാനലിനു വേണ്ടി നടത്തിക്കൊടുത്ത സര്‍വേയുടെയും അതിന്റെയടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കണ്ടന്റ് ആര്‍ക്കിടെക്ച്ചര്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെയും പ്രതിഫലത്തിന്റെ അവസാന ഗഡുവും ഹരികുമാറിന്റെ സ്ഥാപനത്തിന്  കിട്ടിയ ദിവസം.

 • reality novel, passbook

  ഏതാണ്ട് ഇരുപത് ദിവസത്തിനു ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. പലകുറി രമേഷും മകള്‍ ദൃപ്തയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴെല്ലാം ഫോണ്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.

 • reality novel, passbook

  ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. അതും രമേഷ് വളിച്ച് നിര്‍ബന്ധിച്ചതിനെ   തുടര്‍ന്ന് . രമേഷിന്റെ പൊട്ടിയ തോളെല്ല് ഇപ്പോഴും ശരിയായിട്ടില്ല. അവിടേക്ക് പോകുന്നത് ശിവപ്രസാദ് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു.

 • nose-ring

  ഒരു കൂട്ടം വെള്ളാരംകല്ലുകള്‍ താഴെ വീണ് ചിതറുന്ന പോലെയുണ്ടായിരുന്നു ആ മുറിയിലേക്ക് കയറിയപ്പോള്‍. ഊര്‍ജ്ജസ്വലരായ ഒരു പറ്റം പെണ്‍കുട്ടികള്‍. പിന്നോക്കവിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളാണ്.

 • reality novel, passbook

  രാത്രിയില്‍ രണ്ടു മണികഴിഞ്ഞാണ് കരമനയിലുളള ക്ഷേത്രവളപ്പില്‍ നിന്ന് ശിവപ്രസാദ് വീട്ടിലേക്കു തിരിച്ചത്. വളരെ നാളുകള്‍ക്ക് ശേഷമാണ് അയാള്‍ ഇത്രയധികം സന്തോഷത്തില്‍ ഒരു പരിപാടിയില്‍ ഹാര്‍മോണിയം വായിക്കുന്നത്. രാത്രി വീട്ടില്‍ ഇരിക്കേണ്ടല്ലോ എന്നു കരുതിയാണ് പരിപാടിക്ക് പോയത്.

 • religiousfaith-mental-health

  'ജാതക ദോഷമാണ് വിവാഹം മുടങ്ങിയതിനു കാരണം. ശനിദിശയാണ്, വഴിപാട് നടത്താതെ പോയതിന്റെ ശാപമാണ്. പള്ളിയിലെ നേര്‍ച്ച മുടങ്ങിയില്ലേ അത് തന്നെ,' എന്നിങ്ങനെയുള്ള വിശ്വാസങ്ങളും ഭയഭീത ചിന്തകളും ഇപ്പോഴും നമുക്ക് ചുറ്റുമുള്ള വളയങ്ങളാണ്. മനുഷ്യനും സമൂഹവുമുള്ളിടത്തോളം കാലം ഇത്തരം വിശ്വാസങ്ങളും നിലനില്‍ക്കും എന്ന് തന്നെ പറയാം.

 • reality novel, passbook

  ഹരികുമാര്‍ കുളിച്ചുകൊണ്ടു നിന്നപ്പോള്‍ കാളിംഗ് ബല്ലിന്റെ ശബ്ദം കേട്ടു. ദേഹത്ത് സോപ്പുമായി നിന്ന അവസ്ഥയില്‍ പുറത്തിറങ്ങി വരാനും വയ്യാത്ത അവസ്ഥയായി. അയാള്‍ ധൃതിയില്‍ ദേഹമാസകലം ഒന്നോടിച്ച് സോപ്പ് തേച്ച് വെള്ളമൊഴിച്ച് തോര്‍ത്തി പുറത്തിറങ്ങി.

 • reality novel, passbook

  ടാഗോര്‍ തിയേറ്ററില്‍ നിന്ന് നേരെ വഴുതയ്ക്കാട്ടെ എത്‌നിക് കഫേയിലെത്തി  ഒരു മൂലയിലെ സീറ്റ് നോക്കി ഹരികുമാറും ഷെല്‍ജയും ഇരുന്നു.എന്തെങ്കിലും കഴിക്കാമെന്ന അവസ്ഥയിലാണ് ഹരികുമാര്‍. പക്ഷേ ഷെല്‍ജ കോഫി മാത്രം ഓര്‍ഡര്‍ ചെയ്തു. ഷെല്‍ജ കഴിക്കുന്നില്ലെങ്കില്‍ താനും ഒന്നും കഴിക്കുന്നില്ലെന്ന് ഹരികുമാര്‍ തീരുമാനിച്ചു.

 • reality novel, passbook

  കാറിന്റെ വിന്‍ഡ്ഷീല്‍ഡ് കല്ലുവീണ് തകര്‍ന്നിട്ടും ഹരികുമാറിന് തെല്ലും വിഷമമോ അസ്വസ്ഥതയോ ഉണ്ടായില്ല. മറിച്ച് സന്തോഷവും ആശ്വാസവുമാണ്  അനുഭവപ്പെട്ടത്. അത് ഷെല്‍ജയെ അത്ഭുതപ്പെടുത്തി. നേരെ സര്‍വ്വീസ് സ്റ്റേഷനില്‍ കാര്‍ ഏല്‍പ്പിച്ചിട്ട് അവിടെ നിന്നും യൂബറില്‍ ഷെല്‍ജയും, ഹരികുമാറും, ശിവപ്രസാദും ടാഗോര്‍ തീയറ്ററിലേക്കു പോയി.

 • reality novel, passbook

  ഹരികുമാറും ശിവപ്രസാദും പോലീസ് സ്‌റ്റേഷനില്‍  നിന്ന് കുറച്ചകലെ ഒരു വളവില്‍ കാര്‍ നിര്‍ത്തി  അതിനകത്തിരിക്കുകയാണ്. തന്റെ ജീവിതം വല്ലാത്തൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണെന്ന് ശിവപ്രസാദ് ഹരികുമാറിനോട് പറഞ്ഞു.വരാന്‍ പോകുന്ന ദുരന്തങ്ങളൊക്കെ താന്‍ എങ്ങനെയോ മുന്‍കൂട്ടി കാണുന്നെന്ന തോന്നലും ഹരികുമാറിനോട് പങ്ക് വച്ചു.

 • reality novel, passbook

  ശിവപ്രസാദ് രാവിലത്തെ ഭക്ഷണം വാങ്ങാനായി പുറത്തേക്കു പോയി. മുന്‍വശത്തെ വാതില്‍ തുറന്നിട്ട് ഉള്ളില്‍ കസേരയില്‍ ഇരിപ്പാണ് പ്രമീള. മുറിവേറ്റകാല്‍ ഏതിരെയുള്ള സ്റ്റൂളിന്റെ മുകളില്‍ കയറ്റി വച്ചിരിക്കുന്നു. പെട്ടെന്ന് വീടിന്റെ മുന്നില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. രണ്ടു പോലീസുകാര്‍ കിരണ്‍ തലേ ദിവസം വീട്ടില്‍ വന്നിരുന്നോ എന്ന് അന്വേഷിച്ചു.

 • reality novel, passbook

  പാങ്ങപ്പാറയിലുള്ള രമേഷിന്റെ വീട്. ഭാര്യ രാവിലെ ഓഫീസില്‍ പോകാനായി തിരക്കിട്ട് തയ്യാറാവുകയാണ്. ഐ.എസ്.ആര്‍.ഒയുടെ ബസ്സ് എട്ടു മണിക്ക് സ്‌റ്റോപ്പിലെത്തും. രമേഷ് മകളെ എന്‍ട്രന്‍സ് ട്യൂഷന് വിട്ടിട്ടു വരുന്ന കൂട്ടത്തില്‍ ഒരു വീട്ടില്‍ നിന്നും പശുവിന്‍ പാല് വാങ്ങി വന്നു. അതു കാച്ചി വച്ചില്ലെങ്കില്‍ ചിലപ്പോള്‍ പിരിഞ്ഞു പോകും.

 • reality novel, passbook

  രാവിലെ പതിവുപോലെ നാല് മണിക്ക് എഴുന്നേറ്റ് കുളി കഴിഞ്ഞ് ശിവപ്രസാദ് പതുക്കെ ഒന്ന് സാധകം ചെയ്തു നോക്കി. പക്ഷേ പറ്റുന്നില്ല. തലയ്ക്കുള്ളില്‍ എന്തോകിടന്ന് കറങ്ങുന്നതുപോലെ അനുഭവപ്പെട്ടു. അയാള്‍ പതിവിലും താഴ്ന്ന ശ്രുതിയില്‍ ശ്രമിച്ചു നോക്കി എന്നിട്ടും പറ്റുന്നില്ല. അപ്പോഴേക്കും അടുക്കളയുടെ ഭാഗത്തു നിന്ന് മൊബൈലില്‍ ജ്ഞാനപ്പാന ഉച്ചത്തില്‍ കേട്ടുതുടങ്ങി.

 • reality novel, passbook

  ശനിയാഴ്ച നിയയ്ക്കും ഷിമയ്ക്കും ഒഴികെ ആര്‍ക്കും  ഓഫീസില്ല. തലേന്നു രാത്രി നിയ ഒഴികെ എല്ലാവരും നല്ല മദ്യലഹരിയിലായിരുന്നു. രാത്രിയില്‍ ഷിമയ്ക്ക് ഗൗരി ചുഖിന്റെ ഫോണ്‍ വന്നപ്പോള്‍ നിയയാണ് അറ്റന്റ് ചെയ്തത്, അയാളുടെ ഭാര്യയായിരുന്നു മറുതലയ്ക്കല്‍. അവര്‍ക്ക്  സംസാരിക്കാന്‍ തന്നെ വയ്യായിരുന്നു.

Pages