• reality novel, passbook

  ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുന്നവരോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ഷെല്‍ജയ്ക്ക് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വേദന തോന്നി. ഷെല്‍ജയോടും ഒപ്പമുള്ളവരോടും പടിയിറങ്ങി താഴെനില്‍ക്കാന്‍ പറഞ്ഞിട്ട് ഷിമ വന്തപ്ലാവില്‍ തന്റെ കാറുകൊണ്ടുവരാന്‍ പോയി.

 • Marriage, Divorce

  നഗരത്തിലെ ശീതീകരിച്ച റെഡിമെയ്ഡ് വസ്ത്രശാല. കൂടുതലും സ്ത്രീകള്‍ക്കുള്ളതാണ്.വിശാലമായ ഹാളില്‍ അത്യാകര്‍ഷകമായി സജ്ജീകരിച്ചിട്ടുള്ള മള്‍ട്ടിനാഷണല്‍ ശൃംഖലയുടെ ശാഖ. സന്ധ്യ, ആള്‍ക്കാര്‍ ഉണ്ടെങ്കിലും നിശബ്ദത. എല്ലാവരുടെയും കാതില്‍ തുളച്ചുകയറുന്ന ഒരു പെണ്‍ ഹലോ

 • reality novel, passbook

  ഐ സി യുവിന്റെ വാതിലിന് എതിര്‍ വശത്തുള്ള മുകളിലത്തെ നിലയിലേക്കുള്ള  പടിയില്‍ പ്രമീള ഇരിക്കുന്നു. താഴെ ഭിത്തിയില്‍ ചാരി മറ്റുള്ളവര്‍ക്കൊപ്പം കിരണും. നേരം സന്ധ്യ കഴിഞ്ഞു. ഓരോ തവണയും ഐ സി യുവിന്റെ വാതില്‍ തുറക്കുമ്പോള്‍ കിരണ്‍ അടുത്തേയ്ക്കു ചെല്ലും. നഴ്‌സ് അപ്പോള്‍ പഴയ പല്ലവി ആവര്‍ത്തിയ്ക്കും. 'സെഡേഷനിലാണ്. അതിന്റെ ഉറക്കത്തിലാ'.

 • reality novel, passbook

  'അങ്കിള്‍ അച്ഛനെന്താണ് സംഭവിച്ചത്. സീരിയസ്സാണോ?' വല്ലാത്ത ആശങ്കയോടെ അയാള്‍ ഹരികുമാറിനോട് ചോദിച്ചു. അപ്പോഴാണ് ഹരികുമാര്‍ ഓര്‍ക്കുന്നത് ശിവപ്രസാദിന്റെ മകനോട് വിവരങ്ങള്‍ മുഴുവന്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന്. പെട്ടന്ന് ഐ സി യുവിന്റെ വാതില്‍ തുറന്ന് പ്രത്യേക ഈണത്തില്‍ ഒച്ചയോടെ 'ശിവപ്രസാദിന്റെ ആരെങ്കിലുമുണ്ടോ' എന്ന് നഴ്‌സ്

 • reality novel, passbook

  മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് വെളിയില്‍ കാത്തിരുന്ന ഹരികുമാര്‍ മണക്കാടുള്ള ചില സുഹൃത്തുക്കളെ വിളിച്ചു. ആര്‍ക്കും ശിവപ്രസാദിനെക്കുറിച്ച് വിവരമില്ല. പലരും അവിടെ നിന്ന് താമസം മാറിപ്പോയിരിക്കുന്നു. പെട്ടന്നാണ് പാങ്ങപ്പാറയിലെ രമേഷിനെ വിളിച്ച് തനിക്ക് പ്രഭാത ഭക്ഷണത്തിന് എത്താന്‍ കഴിയാതിരുന്നതിന്റെ കാരണമറിയിച്ചില്ലെന്നോര്‍ത്തത്

 • reality novel, passbook

  പതിവിലും നേരത്തേ ഹരികുമാര്‍ തയ്യാറായി. പാങ്ങപ്പാറയിലുള്ള സുഹൃത്ത് രമേഷ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. ഏകദേശം രണ്ടു മാസത്തോളമായിരിക്കുന്നു വീട്ടിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ട്. ഏറെ നാളുകള്‍ക്കു ശേഷം വല്ലാത്തൊരു ഉന്മേഷവും ഹരികുമാറിന് അനുഭവപ്പെട്ടു.

 • reality novel, passbook, couples, family, man-woman relationship

  'എന്റെ ബാങ്ക് അക്കൗണ്ടില്‍ എണ്ണായിരം രൂപ കുറവു വന്നിരിക്കുന്നു. അതിയാള്‍ എടുത്തതാണ്. എന്റെ കാശിപ്പോള്‍ത്തന്നെ കിട്ടണം.' അതു കേട്ടപ്പോള്‍ ശിവപ്രസാദ് മകനെയൊന്നു നോക്കിയിട്ട് ഭാര്യയോട് പറഞ്ഞു, ' എടോ, തന്റെ അക്കൗണ്ടില്‍ നിന്ന് ഞാനെങ്ങനെ കാശെടുക്കാനാ

 • ladies only compartment

  ഏറെ നേരത്തേക്ക് ഇരുവര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റിയില്ല. കുറേ കഴിഞ്ഞു പരസ്പരം നോക്കി ചെറുതായി ഒന്നു ചിരിച്ചു. എത്ര ധൃതിയായാലും ഇനി കമ്പാര്‍ട്ട്‌മെന്റ് നോക്കാതെ കയറുന്ന പ്രശനമില്ലെന്ന് ആത്മഗതമെന്നോണം സുഹൃത്ത് കേള്‍ക്കെ പറഞ്ഞു. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് സുഹൃത്തിന് കൃത്യമായ ചിത്രം കിട്ടിയിരുന്നില്ല

 • intelligence

  വിശകലനം ചെയ്യാന്‍ മനുഷ്യന്‍ ഉപയോഗിക്കേണ്ടതാണ് ബുദ്ധി. അതിന് ബുദ്ധിയെ ആശ്രയിക്കുക തന്നെ വേണം. മറിച്ച്  ആ വിശകലനബുദ്ധിയെ ജീവിതം ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ അത് ചിലപ്പോള്‍ തെറ്റിദ്ധാരണകളിലേക്ക് നയിക്കും

 • b s n l

  സൂക്ഷ്മമായ കാര്യങ്ങളുടെ സാങ്കേതിക പ്രവര്‍ത്തനമാണ് ബി.എസ്.എന്‍.എല്ലിന്റെ നിലനില്‍പ്പ്. അത്തരമൊരു രീതി ജീവനക്കാരില്‍ ബോധപൂര്‍വ്വം വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഈ പൊതുമേഖലാ സ്ഥാപനം ഏതു വെല്ലുവിളികളേയും പുഷ്പം പോലെ നേരിടുമായിരുന്നു.

 • angry happy

    തന്നില്‍ നിന്ന് അന്യമായത് ഉണ്ടെന്നുള്ള അടിസ്ഥാന തെറ്റിദ്ധാരണയാണ് ദേഷ്യത്തിനും കോപത്തിനും ആധാരമായി പ്രവൃത്തിക്കുന്നത്.മനുഷ്യന്‍ ആത്യന്തികമായി സ്‌നേഹമുള്ളവനാണ്. പക്ഷേ അതിന്റെ മേല്‍ പലതും വന്നു മൂടി മറയപ്പെടുന്നു. ആ മറ മാറ്റാനും മനുഷ്യനു കഴിയും

 • തേങ്ങിക്കരയുന്ന ഫോണിലെ അലാറം മൂന്നാമതും ഞെക്കി അമര്‍ത്തി അവള്‍ കൃത്യം ആറെമുക്കാലിന് ചാടി എണീറ്റിരുന്നു... ദൈനംദിന ജീവിതത്തിന്റെ സാധാരണതകളിലേക്ക് ഒന്ന്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത്...

 • cockroach

  പേടിയുടെ സോഫ്റ്റ്‌വെയര്‍ കുട്ടികളിലേക്ക് നിക്ഷേപിക്കുന്നതാണ് ശരിക്കും രാജ്യദ്രോഹം. രാജ്യസ്‌നേഹത്തെ സാമ്രാജ്യത്വാനുഭവത്തിന്റെയും അയൽരാജ്യ ശത്രുതയുടെയും പശ്ചാത്തലത്തിൽ വൈകാരികമാക്കിയതിനാലാണ് യഥാർഥ രാജ്യദ്രോഹനടപടികൾ തിരിച്ചറിയപ്പെടാതെ പോകുന്നത്.

 • bmh bodyguard mohanlal

  ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതല്ല എന്ന്‍ മയക്കുമരുന്നുപയോഗിക്കുന്ന കൗമാരക്കാരനോടു പറയുമ്പോൾ അതിന്റെ പരോക്ഷ അർഥം ഉപബോധ മനസ്സുകളിൽ പോയി വീഴുന്നത് മയക്കുമരുന്നുപയോഗം ആസ്വാദ്യമാണെന്നുള്ളതാണ്.

 • ഭൂതകാലം ഓർമ്മയ്ക്കപ്പുറം വികാരവുമായി ഇണചേർന്ന് ഇഴപിരിയാതെ നമ്മളിൽ നിൽക്കുന്നതാണ് പലപ്പോഴും നമ്മുടെ വർത്തമാനത്തെ ഇല്ലായ്മ ചെയ്തുകളയുന്നത്. അതിനാൽ എച്ചിൽപ്പാത്രത്തിന്റെ അവസ്ഥയിലേക്ക് മനസ്സുമാറുന്നു.

 • self respect

  സ്വയം ബഹുമാനിക്കുന്നവരുടെ സ്വാഭാവികമായ പെരുമാറ്റമാണ് ബാഹ്യമായ കാഴ്ചയിൽ പരസ്പര ബഹുമാനമായി പ്രകടമാകുന്നത്.

 • breast cancer awareness

  ഈ യുവതിക്ക് രോഗത്തെ വിടാൻ പറ്റില്ല. കാരണം അർബുദം സമ്മാനിച്ച മനോജ്ഞ ദിനങ്ങൾ അവർക്ക് അത്ര വിലപ്പെട്ടതായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ബാല്യം മുതൽ എന്തിനുവേണ്ടിയായിരുന്നുവോ കൊതിച്ചത് അതു മുഴുവൻ രോഗകാലത്ത് ഈ യുവതിക്കു കിട്ടി.

 • ലോകത്ത് എന്തു നടന്നാലും അത് തന്റെ ആശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞൊടിയിടകൊണ്ട് അളന്നുനോക്കിയാണ് ഉള്ളിൽ ഉണങ്ങാതെ തുടരുന്ന മുറിവുള്ളവരില്‍ ഓരോ ചിന്തകളും ജന്മമെടുക്കുന്നത്. മുറിഞ്ഞ് വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാൽ കിട്ടുന്ന ആശ്വാസം പോലെ.

 • മറ്റൊരാൾ കാട്ടുന്ന പ്രവൃത്തി ശുദ്ധ വൃത്തികേടാണെന്നു ഉത്തമ ബോധ്യമുണ്ട്. എന്നിട്ട് അറിഞ്ഞുകൊണ്ട് അതേ വൃത്തികേട് സ്വയം കാട്ടുമ്പോൾ സ്വയം വൃത്തികെട്ടവനാണെന്ന് പ്രഖ്യാപിക്കുകയാണ്.

 • കണ്ണട മറന്നുവയ്ക്കുന്ന ശീലത്തെ മറികടക്കാൻ കൂടുതല് കണ്ണടകൾ വാങ്ങി വിതറാൻ തീരുമാനിക്കുന്നത് സാഹചര്യത്തിന് വ്യക്തി അടിയറവു പറയുന്നതാണ്. അവിടെ സർഗ്ഗാത്മകമായി ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല മറവി വർധിക്കുകയും കാര്യക്ഷമത ഇല്ലാതാവുകയും ചെയ്യുന്നു.

Pages